ഗുഫ്തുഗു ഫിലിം സൊസൈറ്റി രൂപീകരിച്ചു | Guftugu

ശനിയാഴ്ച കൈരളി ശ്രീ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സിനിമ സംവിധായകനും എഴുത്തുകാരനുമായ മുഹ്‌സിൻ പരാരി ഉൽഘാടനം ചെയ്തു
Guftugu
Published on

കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുഫ്തുഗു കലക്ടീവിന്റെ ആഭിമുഖ്യത്തിൽ ഫിലിം സൊസൈറ്റി രൂപീകരിച്ചു. ആഗസ്റ്റ് 2 ശനിയാഴ്ച കൈരളി ശ്രീ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സിനിമ സംവിധായകനും എഴുത്തുകാരനുമായ മുഹ്‌സിൻ പരാരി ഉൽഘാടനം ചെയ്തു. രാഷ്ട്രീയവും സിനിമയും ചർച്ച ചെയ്യുന്ന വേദികൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് ഉൽഘാടനത്തിൽ സംസാരിക്കവെ മുഹ്‌സിൻ പറഞ്ഞു.

ഗുഫ്തുഗു ഫിലിം സൊസൈറ്റിയുടെ സെക്രട്ടറിയായി അർഷക്കിനെയും ജനറൽ സെക്രട്ടറിയായി അലൻ ശുഹൈബിനെയും ട്രഷററായി അഷ്കിന ബഷീറിനെയും തെരഞ്ഞെടുത്തു. കോഴിക്കോട് കേന്ദ്രീകരിച്ചു നടന്നിരുന്ന സർഗാത്മക പരിപാടികളെയും ജനകീയ പ്രതിഷേധങ്ങളെയും കേസെടുത്ത് ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അത്തരം ശ്രമങ്ങളെ അതിജീവിക്കാനാണ് ഇത്തരം കൂട്ടായ്മകൾ ലക്ഷ്യം വെക്കുന്നതെന്നും അധ്യക്ഷ പ്രഭാഷണ വേളയിൽ അലൻ ശുഐബ് പറഞ്ഞു.

നിലവിലുള്ള ഭരണകൂടങ്ങൾ വെൽഫയർ സ്റ്റേറ്റിൽ നിന്നും 'വാർഫെയർ' സ്റ്റേറ്റിലേക്ക് പരിണാമം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കെ.സഹദേവനും പ്രഭാഷണത്തിൽ സൂചിപ്പിച്ചു. പരിപാടിയിൽ 'യുദ്ധ സമ്പദ് വ്യവസ്ഥയും ആഗോള രാഷ്ട്രീയവും' എന്ന വിഷയത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ കെ.സഹദേവൻ സംസാരിച്ചു. തുടർന്ന് 'The Battle of Algiers' സിനിമ പ്രദർശവും നടന്നു.

Related Stories

No stories found.
Times Kerala
timeskerala.com