‘ചെന്നെെ സൂപ്പർ കിം​ഗ്സിനെ പുകഴ്ത്തിയതിനാൽ, ഗോട്ടിന് നെ​ഗറ്റീവ് കിട്ടി’; വിചിത്ര കാരണവുമായി സംവിധായകൻ

‘ചെന്നെെ സൂപ്പർ കിം​ഗ്സിനെ പുകഴ്ത്തിയതിനാൽ, ഗോട്ടിന് നെ​ഗറ്റീവ് കിട്ടി’; വിചിത്ര കാരണവുമായി സംവിധായകൻ
Published on

തെലുങ്കിലും ഹിന്ദിയിലും തന്‍റെ ഏറ്റവും പുതിയ ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ദി ഗോട്ട്) ശ്രദ്ധിക്കപ്പെടാത്തതിൽ കാരണവുമായി സംവിധായകൻ വെങ്കട്ട് പ്രഭു. 'ക്ലൈമാക്‌സ് നടക്കുന്നത് ഐപിഎല്‍ ടീം ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ്. മുംബൈ ഇന്ത്യന്‍സിന്റെയും റോയല്‍ ചലഞ്ചേഴ്‌സിന്റെയും ആരാധകര്‍ക്ക് ഈ പരാമര്‍ശം ഇഷ്ടപ്പെട്ടു കാണില്ല. എന്റെ രക്തത്തില്‍ അലിഞ്ഞതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. തനിക്ക് ഒന്നും ചെയ്യാനാകില്ല. മുംബൈ ഇന്ത്യന്‍സിന്റെയും റോയല്‍ ചലഞ്ചേഴ്‌സിന്റെയും ആരാധകര്‍ക്ക് ഈ പരാമര്‍ശം ഇഷ്ടപ്പെട്ടുകാണില്ല. സിഎസ്‌കെ ബന്ധം കൊണ്ടാകാം ഈ ചിത്രം തെലുങ്ക്, ഹിന്ദി പ്രേക്ഷകരെ അധികം ആകർഷിക്കാതിരുന്നത്. നമ്മള്‍ ആഘോഷിക്കും പോലെ അവർ ആ നിമിഷം ആസ്വദിച്ചുവെന്ന് ഞാൻ കരുതുന്നില്ല'- വെങ്കട്ട് പ്രഭു പറഞ്ഞു. എക്‌സ് സ്പെസിലെ ഒരു ചര്‍ച്ചയില്‍ ആരാധകരുമായി സംസാരിക്കവെയാണ് സംവിധായകൻ വിചിത്രമായ കാരണം അവതരിപ്പിച്ചത്. ദി ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. വളരെ പെട്ടെന്നാണ് വിജയ് ചിത്രം 'ദ ഗോട്ട്' 100 കോടി ക്ലബ്ബിലേക്ക് എത്തിയത്. സെപ്റ്റംബര്‍ 5ന് റിലീസ് ചെയ്ത നിലവില്‍ 300 കോടിക്കടുത്ത് രൂപ നേടിക്കഴിഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com