കാസ്റ്റിംഗ് കൗച്ചിന് കാരണമായ ആളെ കൈകാര്യം ചെയ്തു, സിനിമ നഷ്ടമായി: ഗോകുൽ സുരേഷ് | Gokul Suresh talks about casting couch

എപ്പോഴും ദുരനുഭവം നേരിടുന്നത് ഒരു ജെൻഡർ മാത്രമാണെന്ന് പറയാനാകില്ലെന്ന് ഗോകുൽ സുരേഷ്
കാസ്റ്റിംഗ് കൗച്ചിന് കാരണമായ ആളെ കൈകാര്യം ചെയ്തു, സിനിമ നഷ്ടമായി: ഗോകുൽ സുരേഷ് | Gokul Suresh talks about casting couch
Published on

കൊച്ചി: മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. കാസ്റ്റിങ് കൗച്ച് തടഞ്ഞതിനാൽ തനിക്ക് സിനിമ നഷ്ടമായിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.(Gokul Suresh talks about casting couch)

അദ്ദേഹത്തിൻ്റെ പ്രതികരണം മാധ്യമങ്ങളോട് ആയിരുന്നു. നടൻ നിവിൻ പോളിക്ക് എതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായിരുന്നു ഗോകുലിൻ്റെ മറുപടി.

എപ്പോഴും ദുരനുഭവം നേരിടുന്നത് ഒരു ജെൻഡർ മാത്രമാണെന്ന് പറയാനാകില്ലെന്നും, തുടക്ക കാലത്ത് കാസ്റ്റിംഗ് കൗച്ച്‌ സംബന്ധിച്ച് സിനിമ നഷ്ടപ്പെട്ട ഒരു അവസ്ഥയിലൂടെ താനും കടന്നു പോയിട്ടുണ്ടെന്ന് താരം വ്യക്തമാക്കി.

എന്നാൽ, അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ താൽപ്പര്യം ഇല്ലെന്ന് പറഞ്ഞ അദ്ദേഹം, കാസ്റ്റിങ് കൗച്ചിന് കാരണമായ ആളെ താൻ തന്നെ തക്കതായ രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ, ആ സിനിമ തനിക്ക് നഷ്ടമായെന്ന് ഗോകുൽ വെളിപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com