

പെൺകുട്ടികൾ ശരീരത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിക്കണമെന്ന് നടൻ ഷാജു ശ്രീധർ. കാലം മാറിയെന്ന് അറിയാം. എങ്കിലും വസ്ത്രത്തിന്റെ കാര്യത്തിൽ മക്കളെ നിയന്ത്രിക്കാറുണ്ട്. ത്രി ഫോർത്തിന് അപ്പുറത്തേക്കുള്ള വസ്ത്രം ഇടരുതെന്ന് മക്കളോട് പറയാറുണ്ടെന്നും നടൻ പറയുന്നു.
"വസ്ത്ര ധാരണത്തിന്റെ കാര്യത്തിൽ ചെറിയ നിയന്ത്രണമൊക്കെയുണ്ട്. ചിലപ്പോൾ ചേരാത്ത ഡ്രസൊക്കെ ഇട്ടോണ്ട് വരും. ത്രീ ഫോർത്ത് ഇട്ടോ അതിന് അപ്പുറത്തേക്കുള്ളത് ഇടേണ്ടെന്ന് പറയും. ‘വീട്ടിലല്ലേ. ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ സ്വതന്ത്രമായി നടന്നോട്ടെ’ എന്ന് പിള്ളേര് പറയും. കാലഘട്ടം മാറിയെന്ന് നമുക്ക് അറിയാം. പിന്നെ എപ്പോഴും ചേരുന്ന വസ്ത്രങ്ങൾ ഇടുന്നതാണ് ഭംഗി. ചില കുട്ടികൾ എത്ര കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചാലും കാണാൻ ഭംഗിയായിരിക്കും. ചിലർ ചേരാത്ത വസ്ത്രങ്ങൾ ധരിക്കുമ്പോഴാണ് മോശം കമന്റുകളൊക്കെ വരുന്നത്. പെൺകുട്ടികൾ ശരീരത്തിന് അനുസരിച്ച് ഡ്രസ്സ് ചെയ്യണം. വൾഗർ ആകരുത്."- ഷാജു ശ്രീധർ പറഞ്ഞു.
സ്റ്റേജ് ആർട്ടിസ്റ്റായി എത്തി സിനിമയിൽ സജീവമായ താരമാണ് ഷാജു ശ്രീധർ. നടിയായിരുന്ന ചാന്ദ്നിയാണ് ഷാജുവിന്റെ ഭാര്യ. രണ്ട് പെൺകുട്ടികളും ഇവർക്കുണ്ട്. അർജുൻ അശോകൻ നായകനായി എത്തിയ തലവരയാണ് ഷാജുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.