സോണിയ അഗർവാളിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ഗിഫ്റ്റ്' റിലീസ് തീയതി പ്രഖ്യാപിച്ചു | Gift

ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലേത്തും
Soniya
Published on

തെന്നിന്ത്യൻ താരവും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധ നേടിയ കാതൽ കൊണ്ടൈൻ, 7ജി റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയുമായ സോണിയ അഗർവാൾ മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഗിഫ്റ്റ്'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പാ പാണ്ഡ്യൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ഒരു ലൈംഗികാതിക്രമ കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പോലീസുകാരിയുടെ വേഷമാണ് സോണിയ അഗർവാളിന്റെത്.

നിരവധി കേസുകൾ തെളിയിക്കാൻ കഴിഞ്ഞിട്ടും, കേസിൽ അവർ ഒരു പ്രതിസന്ധി നേരിടുന്നു. അവർക്ക് അത് എങ്ങനെ പിന്തുടരാൻ കഴിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പി.പി സിനിമാസിന്റെ ബാനറിൽ സംവിധായകൻ പാ പാണ്ഡ്യൻ തന്നെയാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം നിർമിക്കുന്നത്. വടിവേലു, കമലകണ്ണൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.

ഒക്ടോബർ 31ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം, കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സാൻഹ സ്റ്റുഡിയോ ആണ്. സോണിയയെ കൂടാതെ ബിർള ബോസ്, സൂപ്പർ ഗുഡ് സുബ്രഹ്മണി, ക്രെയിൻ മനോഹർ, ശശി ലയ, രേഖ എന്നിവരും ഗിഫ്റ്റിൽ അഭിനയിക്കുന്നു.

ചിത്രത്തിന്റെ സംഗീതം ഹമര സി.വി, ഛായാഗ്രഹണം രാജദുരൈയും നിർവ്വഹിക്കുന്നു. ചിത്രത്തിന് രണ്ട് എഡിറ്റർമാരുണ്ട്, ഡേവിഡ് അജയ്, ഗണേഷ്. ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആർ.ഒ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
Times Kerala
timeskerala.com