‘ഇങ്ങ് ഇറക്കി വിട് സാറെ. . . കൊലകൊല്ലി ഐറ്റം’; ‘തുടരും’ പ്രൊമോ ഗാനരംഗം ലീക്ക് ആയി | Thudarum

'സിനിമയുടെ മൂഡിന് ചേരില്ലേൽ വേണ്ട... യുട്യൂബിൽ അങ്ങ് ഇറക്ക് വിട്’ എന്ന് ആരാധകർ
Thudarum
Published on

ബോക്സ്ഓഫിസിൽ വൻകുതിപ്പ് തുടരുന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന്റെ പ്രൊമോ ഗാനം ലീക്ക് ആയി. മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ഗാനത്തിന്റെ ചിത്രീകരണ സമയത്തെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ലീക്ക് ആയത്. കറുത്ത മുണ്ടും ബ്രൗൺ ഷർട്ടും ധരിച്ച് സ്റ്റൈലായി നൃത്തം ചെയ്യുന്ന മോഹൻലാലിനെ ദൃശ്യങ്ങളിൽ കാണാം. മോഹൻലാലിനൊപ്പം സംവിധായകൻ തരുൺമൂർത്തിയും ചുവടു വയ്ക്കുന്നുണ്ട്.

ഗാനത്തിന്റെ വിഡിയോ ലീക്ക് ആയെങ്കിലും അവ പിന്നീട് നീക്കം ചെയ്തു. അതോടെ, എത്രയും പെട്ടെന്ന് ആ ഗാനം റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്തെത്തി. ‘ഇങ്ങ് ഇറക്കി വിട് സാറെ. കൊലകൊല്ലി ഐറ്റം’ എന്നാണ് ആരാധകരുടെ കമന്റ്. ‘സിനിമയുടെ മൂഡിന് ചേരില്ലേൽ വേണ്ട... യുട്യൂബിൽ അങ്ങ് ഇറക്ക് വിട്’ എന്ന് ആരാധകർ പറയുന്നു.

ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രമായ ബെൻസ് ഷൺമുഖം ഒരു മുരുക ഭക്തനാണ്. മുരുകനുമായി ബന്ധപ്പെട്ട ഫാസ്റ്റ് നമ്പർ ഗാനമാണ് ചിത്രത്തിനായി തരുൺ മൂർത്തി ഒരുക്കിയതും. ‘വേൽ മുരുകാ’, ‘പഴനിമല മുരുകനെ’ തുടങ്ങിയ മോഹൻലാലിന്റെ മുൻ സൂപ്പർഹിറ്റ് ഗാനങ്ങളുടെ നൊസ്റ്റാൾജിയ പകരുന്നതാണ് ഈ ഗാനമെന്നാണ് സൂചന. ബൃന്ദ മാസ്റ്ററാണ് ഗാനത്തിന്റെ കൊറിയോഗ്രാഫർ. ജേക്സ് ബിജോയ് ആണ് സംഗീതം. എം.ജി ശ്രീകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ.

Related Stories

No stories found.
Times Kerala
timeskerala.com