"ബോഡി ഷേയ്മിങ് പരാമർശത്തിൽ മാപ്പ് പറയില്ല, ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ട്"; യൂട്യൂബർ ആർ.എസ് കാർത്തിക് | Body shaming controversy

"മാർക്കറ്റിന് വേണ്ടിയാണ് പ്രസ് മീറ്റ് വിളിക്കുന്നത്, ഒരു നടിയായാൽ ഇതെല്ലാം അവരുടെ പ്രൊഫൈലിൽ തന്നെയുണ്ടാകും, ഞാൻ മാപ്പ് ചോദിക്കേണ്ട കാര്യമില്ല."
Karthik
Published on

നടി ഗൗരി കിഷന് എതിരായ ബോഡി ഷേയ്മിങ് പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് യൂട്യൂബർ ആർ.എസ് കാർത്തിക്. ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ടാണ്. ജോളി ആയിരിക്കാൻ വേണ്ടിയാണ് താൻ ചോദ്യം ചോദിച്ചത്. ഗൗരി വിഡ്ഢിയെന്ന് വിളിച്ചെന്നും കാർത്തിക് പറഞ്ഞു.

"സിനിമ കാണാൻ ആളുകൾ വരാൻ വേണ്ടിയാണ് ഇത്. മാർക്കറ്റിന് വേണ്ടിയാണ് പ്രസ് മീറ്റ് വിളിക്കുന്നത്. ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ടാണ്. എൻ്റെ മകൾ നടിയായി വന്നാലും ഇത്തരത്തിലുള്ള ചോദ്യങ്ങൾ കേട്ടാൽ പ്രതികരിക്കേണ്ട കാര്യമില്ല. കാരണം ഒരു നടിയായാൽ ഇതെല്ലാം അവരുടെ പ്രൊഫൈലിൽ തന്നെയുണ്ടാകും. ഞാൻ മാപ്പ് ചോദിക്കേണ്ട കാര്യമില്ല." - കാർത്തിക് പറഞ്ഞു.

"ഇതൊരു പ്രശ്നമേ അല്ല. കാലങ്ങളായി ചോദിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. അവർ ഡിപ്രഷന് മരുന്നു കഴിക്കുന്നുണ്ട്. അന്ന് പ്രസ് മീറ്റിൽ അവരുടെ പ്രശ്നങ്ങളെപ്പറ്റി അറിയുമോ? എന്ന് ചോദിച്ചത് അതാണ്. അപ്പോഴാണ് എനിക്കത് മനസിലായത്. നടിയുടെ ആരാധകർക്ക് ഇതൊക്കെ അറിയാൻ ആകാംക്ഷയുണ്ടാകും. ഇതിൽ മാപ്പ് ചോദിക്കേണ്ട ആവശ്യമില്ല. ഞാൻ ഒരു മുതിർന്ന മാധ്യമ പ്രവർത്തകനാണ്." - കാർത്തിക് കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com