

ഉണ്ണി ശിവപാലിൻറെ ആരോപണം ശരിവെച്ച് സംവിധായകൻ വിനയൻ. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് പുറമേ മറ്റ് ചിലരും ഇ – ടിക്കറ്റിങ് അട്ടിമറിക്ക് ഒപ്പം നിന്നുവെന്നും ഉണ്ണികൃഷ്ണന്റെ ഇടപെടലിനെ കുറിച്ച് ഉണ്ണി ശിവപാൽ തന്നോട് നേരത്തെ പറഞ്ഞിരുന്നുവെന്നും വിനയൻ വിശദമാക്കി.
അട്ടിമറിക്ക് പിന്നിൽ ആരൊക്കെയാണെന്ന് കണ്ടുപിടിക്കണം. വൻകിട കമ്പനികൾക്ക് വേണ്ടിയാണ് അട്ടിമറി നടത്തിയത്, സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വന്നതെന്നും ജനങ്ങൾക്ക് ഒരു ടിക്കറ്റിൽ വലിയ തുകയുടെ കുറവ് ഉണ്ടാകുമായിരുന്നു. എന്തു വൃത്തികേട് കാണിക്കാനും സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നയാളാണ് ബി ഉണ്ണികൃഷ്ണനെന്നും വിനയൻ കുറ്റപ്പെടുത്തി.