വിവാഹവേദിയിൽ ഡാൻസുമായി ഫുട്ബോൾ താരം ഐ എം വിജയൻ; ഏറ്റെടുത്ത് ആരാധകർ | IM Vijayan

'അപ്പടി പോട്' എന്ന പാട്ടിന് വിജയനൊപ്പം കൂട്ടുകാരും നൃത്തം ചെയ്തു
IM Vijayan
Published on

സുഹൃത്തിന്റെ വിവാഹവേദിയിൽ ഡാൻസുമായി ഫുട്ബോൾ താരം ഐ എം വിജയൻ. നവദമ്പതികൾക്ക് വേദിയിലെത്തി ആശംസകൾ അറിയിച്ച ശേഷം, അവിടെ കേട്ട പാട്ടിനൊപ്പമാണ് വിജയൻ ചുവടുകൾ വച്ചത്. വിജയ് ചിത്രം ജില്ലിയിലെ 'അപ്പടി പോട്' എന്ന പാട്ടിന് വിജയനൊപ്പം കൂട്ടുകാരും നൃത്തം ചെയ്തു. ഇതിന്റെ വിഡിയോ പുറത്തുവന്നു അല്പസമയത്തിനകം തന്നെ ആരാധകർ ഐ എം വിജയന്റെ നൃത്തത്തെ പ്രശംസിച്ച് രംഗത്തെത്തി.

ഫുട്‌ബോള്‍ മേഖലയില്‍ അതുല്യ നേട്ടങ്ങള്‍ കൈവരിച്ച് കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായ ഐ എം വിജയൻ അടുത്തിടെയാണ് പൊലീസിൽ നിന്നും വിരമിച്ചത്. വിരമിക്കുന്നതിന് ഒരു ദിവസം മുൻപാണ് എംഎസ്പിയിലെ ഡെപ്യൂട്ടി കമാഡന്റായി സ്ഥാനക്കയറ്റം കിട്ടിയത്.

Related Stories

No stories found.
Times Kerala
timeskerala.com