സിദ്ധാര്‍ഥ് മല്‍ഹോത്രയും തമന്ന ഭാട്ടിയയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഫോക്ക് ത്രില്ലർ ‘വ്വാൻ-ഫോഴ്‌സ് ഓഫ് ദി ഫോറസ്റ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2026 മെയ് 15ന് ചിത്രം തിയറ്ററുകളിൽ എത്തും. അരുണാഭ് കുമാറും ദീപക് മിശ്രയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ടിവിഎഫുമായി സഹകരിച്ച് ഏകതാ ആർ കപൂറിൻ്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് ആണ് ചിത്രം നിർമിക്കുന്നത്. ഫാന്റസി എലമെന്റുകൾ അടക്കം ഉൾപ്പെടുത്തിയുള്ളതാകും സിനിമ എന്നാണ് പുതിയ പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. 'സ്ത്രീ 2'വിന് ശേഷം തമന്ന അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണ് വ്വാൻ.