'വിഗതകുമാരൻ' മുതൽ 'പ്രഹ്ലാദ' വരെ; മലയാള സിനിമയുടെ പിറവിയിലൂടെ ഒരു യാത്ര... | First Five Malayalam Movies

First Five Malayalam Movies
Published on

മാനവ ചരിത്രത്തിലെ അത്യന്തം വിസ്മയകരമായ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് സിനിമ. 1895 ഡിസംബർ 28-ന്, ലൂമിയർ സഹോദരന്മാരുടെ ചാരുതയിൽ ആദ്യ സിനിമ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു. ലൂമിയർ സഹോദരന്മാരെ പിൻപറ്റി പിൽകാലത്ത് നിരവധി സിനിമകൾ അണിയറയിൽ ഒരുങ്ങി. ആദ്യകാലങ്ങളില്‍ സിനിമക്കാരെ ജനം ഭ്രാന്തന്മാരെന്നും മന്ത്രവാദികളെന്നും പറഞ്ഞ് ആട്ടിയോടിച്ചിരുന്നു. വെള്ളത്തുണിയിലെ ചലിക്കുന്ന രൂപങ്ങള്‍ ഭൂതങ്ങളാണെന്ന് കഥയും പ്രചരിച്ചു. എന്നാൽ, ഈ അടിസ്ഥാനരഹിതമായ വാദങ്ങൾക്കും അപ്പുറമായിരുന്നു സിനിമ. ഇന്ത്യയിലെ സിനിമയുടെ സ്വാധീനം 1913 ൽ പുറത്തിറങ്ങിയ രാജാ ഹരിശ്ചന്ദ്രയിലൂടെ അത് വ്യക്തമായിരുന്നു. കേരളത്തിലും അധിക കാലം കാത്തിരിക്കേണ്ടി വന്നില്ല സിനിമയുടെ തിരശീലകൾ ഉയരുന്നതിനായി. ഇന്ന് മലയാള സിനിമക്ക് ആഗോള തലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും, മലയാളത്തിലെ സിനിമയുടെ പ്രാരംഭ ദിനങ്ങൾ അത്ര സുഖകരമായിരുന്നില്ല.

സാങ്കേതിക പരിജ്ഞാനങ്ങളുടെ കുറവും സാമൂഹിക വിരോധവുമാണ് ആദ്യകാല മലയാള സിനിമകൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ ഈ പ്രതിസന്ധികളെ തരണം ചെയ്ത് നാം ഇന്ന് കാണുന്നത് പോലെ മലയാള സിനിമയെ മാറ്റിയെടുത്തത്, ചില മനുഷ്യരുടെ ദൃഢനിശ്ചയവും ഭാവനശക്തിയും കൊണ്ട് മാത്രമാണ്. ഇന്ന് വെള്ളിത്തിരയിലെ മിന്നും താരമായി മലയാള സിനിമ മാറുന്നതിന് മുൻപ്, അതിലേക്ക് വഴിവെട്ടിയ, മലയാള സിനിമയ്ക്ക് തുടക്കം കുറിച്ച സിനിമകളെ കുറിച്ച് അറിയാം (First Five Malayalam Movies).

വിഗതകുമാരൻ (The Lost Child)

മലയാള സിനിമയുടെ യഥാർത്ഥ തുടക്കം വിഗതകുമാരൻ എന്ന ചിത്രത്തോടെയാണ്. ജെ.സി. ഡാനിയേൽ എന്ന ദന്തഡോക്ടറുടെ ആവിഷ്കാരമായിരുന്നു 1928 ലെ മലയാളത്തിലെ ആദ്യ ചലച്ചിത്രം. മലയാളത്തിലെ ആദ്യ സിനിമയെന്ന ചരിത്ര പ്രാധാന്യമുള്ളതായിരുന്നു എങ്കിൽ പോലും മികച്ച പ്രേക്ഷക പിന്തുണ ചിത്രത്തിന് ലഭിച്ചിരുന്നില്ല. ചിത്രത്തിന്റെ സംവിധായകൻ, രചയിതാവ്, ക്യാമറാമാൻ ഇവയെല്ലാം ജെ.സി. ഡാനിയേൽ തന്നെയായിരുന്നു. 1928 ലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. അതെ വർഷം തന്നെ പൂർത്തിയാവുകയും ചെയ്തു. തിരുവനന്തപുരത്തെ ക്യാപിറ്റൽ തിയേറ്ററിൽ, നവംബർ 7 ന് ചിത്രം പ്രദർശിപ്പിക്കുന്നു.

കേരളത്തിൽ ആദ്യമായി ഒരു ചിത്രം വെള്ളിത്തിരയിൽ പ്രദർശിപ്പിച്ചപ്പോൾ, അന്ന് നേരിടേണ്ടി വന്നത് ദുരിതങ്ങൾ മാത്രമാണ്. സിനിമയില്‍ സ്‌ത്രീകള്‍ അഭിനയിച്ചത് ഒരു സാമൂഹിക പ്രശ്നമായി മാറി. അഭിനയം വ്യഭിചാരത്തിന്‌ തുല്യമായ ഏര്‍പ്പാടായാണ്‌ അന്ന്‌ പലരും കരുതിയത്. അന്ന് പ്രദർശനത്തിന് ഇടയിൽ ക്യാപിറ്റോള്‍ തിയേറ്ററിന്‍റെ വെള്ളിത്തിരയിലേക്ക്‌ കല്ലേറുണ്ടായി. തിരശീല വലിച്ചുകീറി. തന്റെ സ്വകാര്യ സമ്പത്തും ഭാര്യയുടെ ആഭരണങ്ങളും വിറ്റ് ഡാനിയേൽ ചിത്രം നിർമിച്ചു. എന്നാൽ മുടക്കിയത് പോലും തിരിക്കെ കിട്ടിയില്ല. അതോടെ  ജെ സി ഡാനിയേല്‍ അയാളുടെ സിനിമ സ്വപ്നങ്ങൾ എല്ലാം തന്നെ ഉപേക്ഷിച്ച് സിനിമ ലോകത്തോട് വിടപറഞ്ഞു.

മാര്‍ത്താണ്ഡവര്‍മ്മ

മലയാളത്തിലെ ആദ്യ ചലച്ചിത്രത്തിന്റെ ജനന ശേഷം, കൃത്യം അഞ്ചു വർഷങ്ങൾക്ക് ഇപ്പുറമാണ് രണ്ടാമത്തെ ചിത്രത്തിന്റെ പിറവി. പി.വി റാവു സംവിധാനം നിർവഹിച്ച ചിത്രം 1933 ലാണ് വെള്ളിത്തിരയിൽ പ്രദർശനത്തിന് എത്തുന്നത്. 1932ൽ തുടങ്ങിയ ചിത്രീകരണം ഒരു വർഷത്തിനകം പൂർത്തിയായ ശേഷം മാർത്താണ്ഡവർമ്മ ആദ്യ പ്രദർശനം നടത്തിയത് വിഗതകുമാരൻ പ്രദർശിപ്പിച്ച തിരുവനന്തപുരം കാപ്പിറ്റോൾ തീയറ്ററിലായിരുന്നു. യുവരാജാവായ മാർത്താണ്ഡവർമ്മ ശത്രുനിവാരണം ചെയ്ത് സിംഹാസനാരോഹിതനാകുന്നതാണ് സി.വി.രാമൻപിള്ളയുടെ നോവലിനെ ആസ്പദമാക്കിയ ഈ ചിത്രത്തിൻറെ ഇതിവൃത്തം.

ബാലൻ

ഇന്ത്യയൻ സിനിമയിൽ ശബ്ദ തരംഗങ്ങൾ പ്രത്യക്ഷമായി അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ ശബ്ദത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. 1938 ൽ പുറത്തിറങ്ങിയ ബാലൻ മലയാളത്തിന്റെ മൂന്നാമത്തെ ചിത്രവും, ആദ്യ ശബ്ദ ചിത്രം എന്നുള്ള ഖ്യാതിയും സ്വന്തമാക്കി.  ഈ ചിത്രത്തിന്റെ സംവിധായകൻ പാഴ്സി വംശജനായ ഷെവാക്രാം തെച്കാന്ത് നൊട്ടാണിയെന്ന എസ്. നെട്ടാണി ആണ്. വിധിയും മിസ്സിസ് നായരും എന്ന ചെറുകഥയെ ആസ്പദമാക്കി മുതുകുളം രാഘവൻപിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. 23 ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. വ്യാവസായിക വിജയത്തെക്കുറിച്ചുള്ള കൃത്യമായ രേഖകൾ ഇല്ലെങ്കിലും, സാങ്കേതികതയിലും അവതരണശൈലിയിലും ഏറെ പുതുമയുണ്ടായിരുന്നു ചിത്രത്തിന്. ഈ ചിത്രത്തിലെ ആദ്യസംഭാഷണം ഇംഗ്ളീഷിലായിരുന്നു. 'ഗുഡ് ലക്ക് ടു എവരിബഡി' (Good Luck to everybody) എന്നതായിരുന്നു മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ ആ വാചകം.

ജ്ഞാനാംബിക

സാമൂഹിക വിഷയങ്ങൾ അവതരിപ്പിച്ച ഒരു പ്രധാനചിത്രമായിരുന്നു ജ്ഞാനാംബിക. എസ്. നോട്ടാണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം അവതരണ ശൈലിയിലും സൗന്ദര്യബോധത്തിലും മികച്ച നിലപാട് കൈവരിക്കുവാൻ സാധിച്ചിരുന്നു. മദ്രാസിലെ ന്യൂടോണ്‍ സ്റ്റുഡിയോയിലാണ് ചിത്രീകരണം നടന്നത്. 14 ഗാനങ്ങള്‍ ഉണ്ടായിരുന്ന ഈ ചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കിയതും സി.മാധവന്‍ പിള്ള തന്നെയാണ്. മദ്രാസിലെ ന്യൂടോണ്‍ സ്റ്റുഡിയോയിലാണ് ചിത്രീകരണം നടന്നത്.

പ്രഹ്ലാദ

1941 പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ പുരാണ് പ്രഹ്ലാദ.  എൻ.പി. ചെല്ലപ്പൻ നായർ തിരക്കഥയും സംഭാഷണവും രചിച്ച പ്രഹ്ലാദ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത് കെ. സുബ്രഹ്മണ്യമാണ്. 24 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പ്രഹ്ലാദന്റെ വിശ്വാസവും ദൈവഭക്തിയും, ഹിരണ്യകശിപുവിന്റെ ക്രൂരതയുടെ പശ്ചാത്തലത്തിൽ ദൈവിക ശക്തിയുമാണ് ചിത്രത്തിന്റെ പ്രമേയം.

Related Stories

No stories found.
Times Kerala
timeskerala.com