ഇടുക്കി : നടൻ ബാബുരാജിനെതിരെ പോലീസ് സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു. നടപടി അടിമാലി പോലീസിൻറേതാണ്. ആന്ധ്ര, കർണാടക, പഞ്ചാബ് സ്വദേശികളിൽ നിന്നായി റിയൽ എസ്റ്റേറ്റ് ബിസിനസിനായി ബാബുരാജ് ഒരു കോടി 61 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. (Financial fraud case against actor Baburaj )
ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. ആലുവ പൊലീസിന് ലഭിച്ച പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.
എങ്കിലും ബാബുരാജിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. വഞ്ചന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.