ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രമായെത്തുന്ന 'കിടുക്കാച്ചി അളിയൻ' ചിത്രീകരണം ആരംഭിച്ചു | Kidukachi Aliyan

കാരക്കുണ്ട് കോളനിയിൽ ഒരു ദിവസം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്
Kidukachi Aliyan
Published on

ജാഫർ ഇടുക്കി കേന്ദ്ര കഥാപാത്രമായെത്തുന്ന 'കിടുക്കാച്ചി അളിയൻ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കെ എം ബഷീർ പൊന്നാനി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം വർബ സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ രതീഷ് കുമാർ ആണ് നിർമ്മിക്കുന്നത്. മലബാറിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കുടുംബകഥ മുഴുവനായും ഹ്യൂമറിന്റെ മേമ്പടിയോടു കൂടിയാണ് പറഞ്ഞിരിക്കുന്നത്. കാരക്കുണ്ട് കോളനിയിൽ ഒരു ദിവസം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

ചിറയിൻകീഴ്, മുട്ടപ്പലം ഗ്രാമപഞ്ചായത്ത്, പരിസരപ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷൻ. കോളനിയിലെ അടുത്തടുത്തുള്ള നിരവധി വീടുകളുടെ സെറ്റ് തന്നെ ഒരുക്കിയിരിക്കുകയാണ് ചിത്രത്തിനുവേണ്ടി നിർമ്മാതാവ് രതീഷ് കുമാർ. ജാഫർ ഇടുക്കിയെ കൂടാതെ, സുധീർ കരമന,ടോണി, ഉണ്ണിരാജ, സലിംഹസൻ, സുമിൻ, ലത്തീഫ് കുറ്റിപ്പുറം, ഉണ്ണി നായർ, ജലീൽ തിരൂർ, റസാക് ഗുരുവായൂർ, സുചിത്ര നായർ, അൻസിബ ഹസൻ, ലക്ഷ്മി പ്രിയ, കാമറൂൺ, ലതാ ദാസ്, കുളപ്പുള്ളി ലീല, നിതരാധ, ലക്ഷ്മി അനിൽ, മായ, നിമ്മി സുനിൽ, സോഫി ആന്റണി, ബേബി ലാമിയ എന്നിവരും അഭിനയിക്കുന്നുണ്ട്.

എഡിറ്റിംഗ് കപിൽ കൃഷ്ണ, ആർട്ട് ഡയറക്ടർ സുബൈർ സിന്ദഗി .മേക്കപ്പ് രാജേഷ് രവി. കോസ്റ്റ്യൂമർ പ്രസാദ് നാരായണൻ.പ്രൊജക്റ്റ് ഡിസൈനർ രാജേഷ് നെയ്യാറ്റിൻകര. പ്രൊഡക്ഷൻ കൺട്രോളർ ഷജിത്ത് തിക്കോടി. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധി കെ സഞ്ജു. അസോസിയറ്റ് ഡയറക്ടർ ജാഫർ കുറ്റിപ്പുറം, നൗഷിദ് ആലിക്കുട്ടി, രശ്മി ടോമി. മ്യൂസിക് ആൻഡ് ബാഗ്രൗണ്ട് മ്യൂസിക് സുരേഷ് നന്ദൻ. സംഗീതം സമദ് പ്രിയദർശിനി. കളറിസ്റ്റ് സുരേഷ് എസ് ആർ. പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ ഫുൾ സ്ക്രീൻ സിനിമാസ്, കെജിഎഫ് സ്റ്റുഡിയോ. സ്റ്റിൽസ് അനു പള്ളിച്ചൽ.

Related Stories

No stories found.
Times Kerala
timeskerala.com