

രശ്മിക മന്ദാനയുടെ ഹൊറർ-കോമഡി ചിത്രമായ 'തമ്മ' ഒടിടിയിൽ. ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. നർമ്മം, ഹൊറർ, നിഗൂഢത, പ്രണയം എന്നിവ ഇടകലർന്ന ഈ ചിത്രം മാഡോക്ക് ഹൊറർ–കോമഡി യൂണിവേഴ്‌സിന് (MHCU) പുതുമയുള്ളതും ആകർഷകവുമായ ലുക്കാണ് നൽകുന്നത്.
രശ്മിക മന്ദാനയും ആയുഷ്മാൻ ഖുറാനയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നവാസുദീൻ സിദ്ദിഖി, പരേഷ് റാവല്‍, സത്യരാജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
മാഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രം കൂടിയാണ് തമ്മ. മികച്ച പ്രകടനങ്ങൾ, വാമ്പയർ പുരാണത്തിലെ ഒരു പുതിയ വഴിത്തിരിവ്, വൈകാരികമായി പിടിമുറുക്കുന്ന ഒരു പ്രണയകഥ എന്നിവയിലൂടെ തമ്മ അപ്രതീക്ഷിതമായി എല്ലാവരും സംസാരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു. ദീപാവലി ഉത്സവത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 21 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.