എക്കോയ്ക്കുശേഷം സന്ദീപ് പ്രദീപ് നായകനായെത്തുന്ന ചിത്രം ‘കോസ്മിക് സാംസൺ’ പൂജ ചടങ്ങുകളോടെ ആരംഭിച്ചു | Cosmic Samson

ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ 14 മുതൽ തുടങ്ങും, നിർമാണം വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്
Cosmic Samson
Updated on

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ “കോസ്മിക് സാംസൺ”പൂജ ചടങ്ങുകളോടെ ആരംഭിച്ചു. അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്ന പൂജ ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു.

സംവിധായകൻ ജിസ് ജോയ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ചിത്രത്തിന്, ആദ്യ ക്ലാപ് നൽകിയത് അൻവർ റഷീദ് ആണ് . “ജോൺ ലൂതർ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് ഡിസംബർ പതിനാലിന് ആരംഭിക്കും. സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ – ബിനോ ടി എബ്രഹാം. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്. ഇവർ നിർമ്മിക്കുന്ന പത്താം ചിത്രം കൂടിയാണിത്.

2026 പകുതിയോടെ ചിത്രം തീയേറ്ററിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സൂപ്പർ ഹിറ്റായ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണ് ‘കോസ്മിക് സാംസൺ’. മിന്നൽ മുരളിക്ക് ശേഷം, ഈ ചിത്രത്തിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും.

Related Stories

No stories found.
Times Kerala
timeskerala.com