
ധ്യാന്‍ ശ്രീനിവാസനും അല്‍ത്താഫ് സലിമും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബര്‍ 25ന് കുട്ടിക്കാനത്ത് ആരംഭിക്കും. എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസ് ആണ് സംവിധാനം നിർവ്വഹിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, കാതല്‍- ദി കോര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നിര്‍വഹിച്ച ഫ്രാന്‍സിസ് ലൂയിസിന്റെ ആദ്യ സംവിധാന സംരംഭമാണിത്.
അറ്റന്‍ഷന്‍ പ്ലീസ്, രേഖ, പട്ട് തുടങ്ങി നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ ജിതിന്‍ ഐസക് തോമസും ഫ്രാന്‍സിസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ ആന്‍ഡ്രൂ ആന്റ് ജോണ്‍ എഫ്സി പ്രൈവറ്റ് ലിമിറ്റഡിലെ ആന്‍ഡ്രൂ തോമസുമായി സഹകരിച്ച് സിയാദ് കോക്കറാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സാലു കെ. തോമസും, സംഗീതം മാത്യൂസ് പുളിക്കനും നിര്‍വഹിക്കുന്നു. എഡിറ്റിംഗും സംവിധായകന്‍ ഫ്രാന്‍സിസ് ലൂയിസ് തന്നെയാണ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിഹാബ് വെണ്ണല, പ്രോജക്ട് ഡിസൈനര്‍: ബോണി അസന്നാര്‍, ആര്‍ട്ട്: രാജേഷ് പി. വേലായുധന്‍, കോസ്റ്റ്യൂംസ്: സപ്ന ഫാത്തിമ ഖാജാ, മേക്കപ്പ്: ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, അസോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍. ജോസഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, മാര്‍ക്കറ്റിംഗ്: ഹൈപ്പ്, മാര്‍ക്കറ്റിംഗ് ഹെഡ്: ജിബിന്‍ ജോയ് വാഴപ്പിള്ളി, സ്റ്റില്‍സ്: സേതു അത്തിപ്പിള്ളില്‍, പി.ആര്‍.ഒ: പി. ശിവപ്രസാദ്.