'എമ്പുരാൻ വിവാദം നിർഭാഗ്യകരം'; മൗനം വെടിഞ്ഞ് ഫെഫ്ക

"എമ്പുരാൻ" സിനിമയെ വിമർശിക്കുന്നത് സ്വാഗതം ചെയ്യുന്നുവെന്ന് ഫെഫ്ക.
empuran controversy
Published on

കൊച്ചി: എമ്പുരാൻ ചിത്രത്തിനെതിരെ ഉയരുന്ന വിവാദത്തിൽ മൗനം വെടിഞ്ഞ് ഫെഫ്ക.എമ്പുരാൻ വിവാദം നിർഭാ​ഗ്യകരമാണെന്നും മോഹൻലാലിനും പൃഥിരാജിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്യകളും വിമർശനങ്ങളും പ്രതിഷേധാർഹമാണ്.

സിനിമയെ വിമർശിക്കുന്നത് സ്വാഗതം ചെയ്യുന്നു. എന്നാൽ അത് വ്യക്തി അധിക്ഷേപവും, ഭീഷണിയും ചാപ്പ കുത്തലുമാകരുത് എന്ന് ഓർമപ്പെടുത്തുന്നു. എല്ലാ എമ്പുരാൻ ചലച്ചിത്ര പ്രവർത്തകരെയും ഫെഫ്ക ചേർത്തു നിർത്തുന്നുവെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com