
ആളുകളെ എന്‍റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ ഏറെ താല്പര്യമുള്ളൊരാളാണ് താനെന്ന് തമിഴ് നടൻ ശിവകാര്‍ത്തികേയന്‍. 55-മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്‍റെ നാലാം ദിനത്തില്‍ ഇൻ കോൺവർസേഷൻ വിഭാഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. ഫ്രം സ്മാൾ സ്ക്രീൻ ടു ബിഗ് ഡ്രീംസ് എന്നതായിരുന്നു വിഷയം. കോളജില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതെന്നെ നയിച്ചത് വിഷാദത്തിലേക്കായിരുന്നു. അതെങ്ങനെ നേരിടണമെന്ന് ഒരുപിടിയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് വിഷാദത്തിൽ നിന്ന് രക്ഷപ്പെടാനാണ് വിനോദത്തിലേക്ക് തിരിഞ്ഞത്. ആളുകളെ രസിപ്പിക്കാന്‍ തുടങ്ങിയത്. സ്റ്റേജിലെ കയ്യടിയും അഭിനന്ദനങ്ങളും എനിക്ക് ചികിത്സയായിരുന്നുവെന്നും ശിവകാർത്തികേയൻ പറഞ്ഞു. (actor sivakarthikeyan in iffi 2024)
ടെലിവിഷന്‍ അവതാരകനായാണ് തുടക്കം കുറിച്ചതെന്നും സിനിമ എന്ന സ്വപ്നത്തിലേക്കുള്ള എന്‍റെ ചവിട്ടുപടി കൂടിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ശേഷം സിനിമയില്‍ എത്തിയപ്പോള്‍ ഏറെ ആവേശത്തോടെയാണ് ഞാന്‍ ഓരോന്നും ചെ്തതും ചെയ്തുവരുന്നതും നടന്‍ കൂട്ടിച്ചേര്‍ത്തു.