വിവാദങ്ങൾക്ക് വിട ; ഉടൻ വിവാഹിതയാകുമെന്ന് സീമ വിനീത്

നാലു വർഷമായി നിഷാന്തും താനും നല്ല സുഹൃത്തുക്കളാണ്.
seema vineeth
Published on

കൊച്ചി : തന്റെ വിവാഹം ഉടനെന്ന് വെളുപ്പെടുത്തലുമായി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‍വുമണുമായ സീമ വിനീത്.നാലു വർഷമായി നിഷാന്തും താനും നല്ല സുഹൃത്തുക്കളാണ്. അങ്ങനെ ഇരിക്കുമ്പോൾ പെട്ടന്നൊരുദിവസം നമ്മൾ തമ്മിൽ വിവാഹം കഴിച്ചാലോ എന്ന് നിഷാന്ത് തന്നോട് ചോദിക്കുകയായിരുന്നു.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സീമ വിനീത് വെളിപ്പെടുത്തലുകൾ.

താൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് രണ്ടു തവണ സീമ വിനീത് നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ രണ്ട് തവണയും സീമ പോസ്റ്റ് പിൻവലിക്കുയും ചെയ്‌തിരുന്നു. പങ്കാളി തന്നെ ജെൻഡർ അധിക്ഷേപം ചെയ്തു എന്നുൾപ്പെടെ ആരോപിച്ചായിരുന്നു സീമയുടെ രണ്ടാമത്തെ പോസ്റ്റ്. എന്നാൽ ഇതെല്ലാം തന്റെ എടുത്തുചാട്ടം ആയിരുന്നു എന്നും ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും സീമ അഭിമുഖത്തിൽ പറഞ്ഞു.

എനിക്കും നിഷാന്തിനും ചെറിയ എടുത്തുചാട്ടമുണ്ട്. കുറച്ചു കഴിയുമ്പോഴാണ് അതേപ്പറ്റി ഞങ്ങൾ ഓര്‍ക്കുക. മനുഷ്യജീവിതം കുറച്ചു നാളുകള്‍ മാത്രമാണ്. ചില തെറ്റുകള്‍ ക്ഷമിച്ചാൽ, വിജയകരമായി മുന്നോട്ടു പോകാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസമെന്ന് സീമ പറയുന്നു.

ചില സമയത്ത് അദ്ദേഹത്തിന്റെ ചില പെരുമാറ്റം വേദനിപ്പിക്കാറുണ്ട്. പുള്ളി അത് അറിഞ്ഞുകാെണ്ട് ചെയ്യുന്നതല്ല. ‌ പക്ഷെ ട്രാൻസ് വ്യക്തികൾക്കൊപ്പം അത്രയൊന്നും ഇടപഴകിയ ആളോ അല്ല അദ്ദേഹം. നമ്മളെപ്പോലെ ഒരാളുടെ കെെപിടിച്ച് നടക്കാൻ തയ്യാറായ മനുഷ്യനെന്ന നിലയിൽ പുള്ളിയോട് വളരെയധികം ബഹുമാനമുണ്ടെന്നും സീമ വിനീത് അഭിമുഖത്തിൽ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com