ഫാന്റസി ത്രില്ലര്‍ ചിത്രം 'രാജകന്യക', ട്രെയിലർ പുറത്തിറങ്ങി | Rajakanyaka

മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഫാന്റസി ത്രില്ലർ ചിത്രമാണ് ‘രാജകന്യക’
Rajakanyaka
Published on

വൈസ് കിങ് മൂവീസിന്‍റെ ബാനറിൽ വിക്ടർ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'രാജകന്യക' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഫാന്റസി ത്രില്ലർ ചിത്രമാണ് ‘രാജകന്യക’.

ആത്മീയ രാജൻ, രമേശ് കോട്ടയം, ഭഗത് മാനുവൽ, ആശ അരവിന്ദ്, മെറീന മൈക്കിൾ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പിൽ അശോകൻ, അനു ജോസഫ്, ഡിനി ഡാനിയൽ, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കൾ, ഷിബു തിലകൻ, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവൻ, ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോൺ സഹിം, ദേവിക വിനോദ്, ഫാദർ സ്റ്റാൻലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി വർഗീസ്, സോഫിയ ജെയിംസ്, ഫാദർ വർഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രൻ, ഫാദർ ജോസഫ് പുത്തൻപുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാദർ അലക്സാണ്ടർ കുരീക്കാട്ട്, ടോമി ഇടയാൽ, ടോണി, അനിൽ, ബാബു വിതയത്തിൽ, സുനിൽകുമാർ, ജിയോ മോൻ ആന്റണി കൂടാതെ ബാലതാരങ്ങളായ അയോണ ബെന്നി, മുഹമ്മദ് ഇസ, അബ്ദുൽ മജീദ്, അഭിഷേക് ടി പി, പ്രാർത്ഥന പ്രശോഭ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരേസമയം ഫാമിലി ഓഡിയന്‍സിനും പുതുതലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഫാന്റസി ത്രില്ലര്‍ വിഭാഗത്തിലാണ് രാജകന്യക ഒരുക്കിയിരിക്കുന്നത്. മികച്ച 4കെ ഡോള്‍ബി ദൃശ്യാനുഭവത്തില്‍ സംഗീതവും ആക്ഷന്‍ രംഗങ്ങളും ആസ്വദിക്കാനാകും. ഡിസ്ട്രീബ്യൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

Related Stories

No stories found.
Times Kerala
timeskerala.com