പ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു | Harman Sidhu

ഖ്യാല ഗ്രാമത്തിൽ ഉണ്ടായ ദാരുണ അപകടമാണ് ഗായകന്‍റെ മരണത്തിന് കാരണമായത്.
harman-sidhu

അമൃത്‌സര്‍ : പ്രശസ്ത പഞ്ചാബി ഗായകൻ ഹർമൻ സിദ്ധു (37) വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ ഉണ്ടായ ദാരുണ അപകടമാണ് ഗായകന്‍റെ മരണത്തിന് കാരണമായത്. മൻസ-പട്യാല റോഡിൽ ഖ്യാല ഗ്രാമത്തിൽ വെച്ച് ഹർമന്‍റെ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു.

ഗായിക മിസ് പൂജയോടൊപ്പമുള്ള 'പേപ്പർ ജാ പ്യാർ' എന്ന ഗാനം തരംഗമായിരുന്നു. ഈ ഗാനം അദ്ദേഹത്തിന് വലിയ അംഗീകാരങ്ങൾ നേടിക്കൊടുത്തു. 2009-ൽ പുറത്തിറങ്ങിയ 'ലാഡിയ' എന്ന ആൽബത്തിലെ പിണ്ഡ്, 'മേള', 'പേപ്പർ യാ പ്യാർ', 'ഖേതി', 'മൊബൈൽ', 'പൈ ഗയാ പ്യാർ', 'സാരി രാത് പർദി', 'തകേവൻ ജട്ടൻ ദാ', 'പിൻഡ്' എന്നിവയാണ് ഹർമൻ്റേതായി പുറത്തിറങ്ങിയ മറ്റ് പ്രശസ്തമായ ട്രാക്കുകൾ.

Related Stories

No stories found.
Times Kerala
timeskerala.com