പത്തൊമ്പതാം നൂറ്റാണ്ട്, ഡ്രാഗൺ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയായ നായിക കയാദു ലോഹർ ഇഡി നിരീക്ഷണത്തിൽ. മദ്യ വിൽപന കമ്പനിയായ ടാസ്മാകുമായി ബന്ധപ്പെട്ട അഴിമതി കേസിൽ നടിയുടെ പേരും ഉള്‍പ്പെട്ടതായാണ് റിപ്പോർട്ട്. കുറ്റാരോപിതർ നടത്തിയ നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ നടി മുപ്പത്തിയഞ്ച് ലക്ഷം വാങ്ങിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം.
'മുഗില്‍പേട്ടെ’ എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കയാദു. പത്തൊമ്പതാം നൂറ്റാണ്ട്, ഒരു ജാതി ജാതകം എന്നീ മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
ഈ വര്‍ഷം പുറത്തിറങ്ങിയ ‘ഡ്രാഗണ്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി ഏറെ പ്രശസ്തി നേടുന്നത്. പിന്നാലെ നാഷണൽ ക്രഷ് എന്ന വിശേഷണവും നേടിയിരുന്നു.
തമിഴ്‌നാടിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യ വില്‍പ്പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിയാണ് ടാസ്മാക് അഴിമതി കേസ്.