എ.ആർ.എമ്മിന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവർ പിടിയിൽ

എ.ആർ.എമ്മിന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവർ പിടിയിൽ
Updated on

കൊച്ചി: ജിതിൻ ലാൽ സംവിധാനം ചെയ്ത ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ പിടികൂടി. ബം​ഗളൂരുവിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

വൺതമിൽഎംവി എന്ന വെബ്സൈറ്റിലൂടെയാണ് ഇവർ വ്യാജപതിപ്പുകൾ പുറത്തിറക്കിയത്. മൂന്നു പേരാണ് സൈറ്റിന്റെ പ്രവർത്തനത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. കോയമ്പത്തൂരിലെ തിയറ്ററിൽ നിന്നാണ് ചിത്രം മൊബൈലിൽ പകർത്തിയതെന്നാണ് പ്രാഥമിക വിവരം. ഒരാളെ കൂടി പിടികൂടാനുണ്ട്. തമിഴ് റോക്കേഴ്‌സ് സംഘത്തില്‍പ്പെട്ടവരാണ് പ്രതികളെന്നാണ് വിവരം. പ്രതികളെ കാക്കനാട് സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com