
ഫഹദ് ഫാസില്‍- വടിവേലു പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് മാരീസൻ. സുധീഷ് ശങ്കർ ഒരുക്കിയ ഈ ചിത്രം കോമഡി, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവക്കെല്ലാം പ്രാധാന്യം നൽകി ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ട്രാവൽ/റോഡ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും കളക്ഷനില്‍ അത് ഒട്ടും പ്രതിഫലിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിച്ച 98-ാമത് ചിത്രമാണ് മാരീസൻ. വി കൃഷ്‍ണമൂർത്തി തിരക്കഥ രചിച്ച ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഇ ഫോർ എന്റർടൈൻമെന്റ് ആണ്. വി കൃഷ്‍ണമൂർത്തി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ ഗംഭീര പ്രകടനങ്ങളും, മനോഹാരമായ കഥാപാത്ര രൂപീകരണവും നിറഞ്ഞ ഒരു മികച്ച സിനിമാനുഭവമാണ് ‘മാരീസൻ’ നൽകുന്നത് എന്നാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം.
എന്നാൽ, ഇതൊന്നും ചിത്രത്തിന്റെ കളക്ഷനിൽ പ്രതിഫലിക്കുന്നില്ല. ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷൻ 0.75 കോടി മാത്രമായിരുന്നു. ഇതുവരെ മാരീസന് ആകെ 5. 67 കോടി രൂപയാണ് ആകെ നേടാൻ കഴിഞ്ഞതെന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.
മാരീസൻ ഒടിടിയിലേക്ക് വൈകാതെ എത്തുമെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സാണ് മാരീസന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.