
ഫഹദ് ഫാസിൽ-വടിവേലു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കർ ഒരുക്കിയ ‘മാരീസൻ’ എന്ന തമിഴ് ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘മാരീസ’ എന്ന വരികളോടെയുള്ള ഗാനത്തിന് സംഗീതം പകർന്നത് യുവാൻ ശങ്കർ രാജയാണ്. ശബരിവാസൻ ഷൺമുഖം വരികൾ രചിച്ച ഗാനം ആലപിച്ചിരിക്കുന്നതും യുവാൻ ശങ്കർ രാജ തന്നെയാണ്.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന 98 മത് ചിത്രമാണ് മാരീസൻ. ജൂലൈ 25 നു ചിത്രം ആഗോള റിലീസായി എത്തും. എക്സികുട്ടീവ് പ്രൊഡ്യൂസർ- ഇ ഫോർ എന്റർടൈൻമെന്റ്. ചിത്രം കേരളത്തിൽ എത്തിക്കുന്നതും ഇ ഫോർ എന്റർടൈൻമെന്റ് ആണ്.
വി കൃഷ്ണമൂർത്തി കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച ഈ ചിത്രത്തിൽ കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിങ്സ്റ്റൺ, രേണുക, ശ്രാവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. “മാമന്നൻ” എന്ന സൂപ്പർ ഹിറ്റിനു ശേഷം ഫഹദ് ഫാസിൽ- വടിവേലു ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയ്‌ലർ, ആദ്യം പുറത്ത് വന്ന ഫാഫാ സോങ് എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ക്രീയേറ്റീവ് ഡയറക്ടർ- വി കൃഷ്ണമൂർത്തി, സംഗീതം- യുവാൻ ശങ്കർ രാജ, ഛായാഗ്രഹണം – കലൈസെൽവൻ ശിവാജി, എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, വസ്ത്രാലങ്കാരം- ദിനേശ് മനോഹരൻ, മേക്കപ്പ്- അബ്ദുൽ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ, ആർട്ട്- മഹേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- എ ജയ് സമ്പത്, സൗണ്ട് മിക്സിങ്- എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സംഘട്ടനം- ഫീനിക്സ് പ്രഭു, വിഎഫ്എക്സ്- ലവൻ, കുശൻ (ഡിജിറ്റൽ ടർബോ മീഡിയ), ഡിഐ – നാക്ക് സ്റ്റുഡിയോസ്, സ്റ്റിൽസ്- ഷെയ്ഖ് ഫരീദ്, വരികൾ- മദൻ കർക്കി, ശബരിവാസൻ ഷൺമുഖം, പോസ്റ്റെർസ്- യെല്ലോ ടൂത്സ്, നെഗറ്റീവ് റൈറ്റ് ഹോൾഡർ- എ പി ഇന്റർനാഷണൽ, മ്യൂസിക് ലേബൽ- സരിഗമ ഇന്ത്യ ലിമിറ്റഡ്.