ഫഹദ് ഫാസിൽ-കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’, ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി | Odum Kuthira Chadum Kuthira

റൊമാന്റിക്- കോമഡി ജോണറിലെത്തുന്ന സിനിമ ആഗസ്റ്റ് 29ന് തിയേറ്ററുകളിലെത്തും
Odum Kuthira Chadum Kuthira
Published on

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിലെ 'ദുപ്പട്ട വാലി'യെന്ന ആദ്യ ലിറിക്കൽ ഗാനം റിലീസ് ചെയ്തു. സുഹയിൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർ​ഗീസാണ്. സഞ്ജിത് ഹെഡ്ഗെയും അനില രാജീവുമാണ് ദുപ്പട്ട വാലിയെന്ന റൊമാന്റിക് സോങ് പാടിയിരിക്കുന്നത്. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ആഗസ്റ്റ് 29നാണു തിയേറ്ററുകളിൽ എത്തുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും സംവിധായകനുമായ അൽത്താഫ് സലീമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം പ്രേക്ഷകർക്ക് നൽകുന്ന ഓണസമ്മാനം കൂടിയാണിത്. ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്.

ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് - നിധിൻ രാജ് അരോൾ. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്ഒ-ബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

Related Stories

No stories found.
Times Kerala
timeskerala.com