'നുണ പ്രചാരണം കണ്ട് അന്തം വിട്ടിരിക്കുകയാണ്': നടൻ ജയസൂര്യ | Actor Jayasurya

നികുതി അടയ്ക്കുന്ന പൗരനാണ് താനെന്നും അദ്ദേഹം പറഞ്ഞു
Exhausted after seeing the false propaganda, Actor Jayasurya
Updated on

കൊച്ചി: സേവ് ബോക്സ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകുന്നതിനെച്ചൊല്ലി പരക്കുന്ന വാർത്തകൾ നിഷേധിച്ച് നടൻ ജയസൂര്യ. ഏഴാം തീയതി വീണ്ടും ഹാജരാകണമെന്ന സമൻസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും നുണപ്രചരണങ്ങൾ കണ്ട് താൻ അന്തംവിട്ടിരിക്കുകയാണെന്നും ജയസൂര്യ സമൂഹ മാധ്യമത്തിൽ കുറിച്ചു.(Exhausted after seeing the false propaganda, Actor Jayasurya)

ഡിസംബർ 24-നും 29-നും ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ കൃത്യമായി ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയിരുന്നു. എന്നാൽ ഏഴാം തീയതി വീണ്ടും വരണമെന്ന നിർദ്ദേശം ഇതുവരെ ലഭിച്ചിട്ടില്ല.

പരസ്യ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ ഭാവിയിൽ എന്ത് തട്ടിപ്പ് നടത്തുമെന്ന് മുൻകൂട്ടി ഊഹിക്കാൻ കഴിയില്ല. എല്ലാ ഇടപാടുകളും നിയമാനുസൃതമായി നടത്തുന്ന, കൃത്യമായി നികുതി അടയ്ക്കുന്ന ഉത്തരവാദിത്തമുള്ള പൗരനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com