"എല്ലാവരും വ്യത്യസ്തരാണ്, ആരും ആർക്കും തുല്യരല്ല, എല്ലാവരില്‍ നിന്നും പലതും പഠിക്കാനുണ്ട്" | Kangana Ranaut

'ഒരു കുട്ടി ഒരു സ്ത്രീയ്ക്ക് തുല്യയല്ല, ഒരു സ്ത്രീ ഒരു പുരുഷന് തുല്യയല്ല, ഞാന്‍ എന്റെ അമ്മയ്ക്ക് തുല്യമല്ല'
Kangana
Published on

നമ്മളെല്ലാം വ്യത്യസ്തരാണ് നമുക്കെല്ലാം വ്യത്യസ്തമായ റോളുകളുണ്ടെന്ന് നടി കങ്കണ റണാവത്. "ഈ ലോകം സമത്വത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയതിന് ശേഷം സൃഷ്ടിക്കപ്പെട്ടത് വിഡ്ഢികളുടെ തലമുറയാണ്. ഈ മേഖലയില്‍ (മാധ്യമ പ്രവര്‍ത്തനം) നിങ്ങള്‍ക്ക് എന്നേക്കാള്‍ അനുഭവമുണ്ട്. പക്ഷെ കലയുടെ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് തുല്യനല്ല.

ഞാന്‍ എന്റെ അമ്മയ്ക്കും തുല്യമല്ല. ഞാന്‍ അംബാനിയ്ക്ക് തുല്യയല്ല. അദ്ദേഹം എനിക്കും സമനല്ല. കാരണം എന്റെ പക്കല്‍ നാല് ദേശീയ അവാര്‍ഡുകളുണ്ട്. എല്ലാവരും വ്യത്യസ്തരാണ്. എല്ലാവരില്‍ നിന്നും നമുക്ക് പഠിക്കാനാകും.

ഒരു തൊഴിലാളിയുടെ അടുത്തിരിക്കുമ്പോള്‍ ഇയാള്‍ക്ക് എന്നേക്കാള്‍ സഹിഷ്ണുതയുണ്ടല്ലോ എന്നാണ് ഞാന്‍ ചിന്തിക്കുക. ഞാന്‍ അയാള്‍ക്ക് സമമല്ല. ഒരു കുട്ടി ഒരു സ്ത്രീയ്ക്ക് തുല്യയല്ല. ഒരു സ്ത്രീ ഒരു പുരുഷന് തുല്യയല്ല. ഒരു പുരുഷന്‍ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയ്ക്ക് തുല്യനല്ല. നമുക്കെല്ലാം വ്യത്യസ്തമായ റോളുകളുണ്ട്. നമ്മളെല്ലാം വ്യത്യസ്തരാണ്...''

Related Stories

No stories found.
Times Kerala
timeskerala.com