

തന്റെ കൂളിംഗ് ഗ്ലാസ് നഷ്ടപ്പട്ട വിവരം രസകരമായ കുറിപ്പിലൂടെ പങ്കുവച്ച് നടി നവ്യ നായർ. പുഴയിൽ മുഖം കഴുകാൻ പോകുന്നതിനിടെ പാന്റ്സിൽ തൂക്കിയിട്ടിരുന്ന ഗ്ലാസ് നഷ്ടമായെന്നാണ് നടി കുറിപ്പിൽ പറയുന്നത്. 'ദൃശ്യം' സിനിമയിലെ വരുണിന്റെ ബോഡി കിട്ടിയാലും തന്റെ ഗ്ലാസ് കിട്ടില്ലെന്നുറപ്പായെന്നും അന്വേഷണം നിർത്തിയെന്നും തമാശരൂപേണ നടി പറയുന്നു. കുറിപ്പിനൊപ്പം കണ്ണാടി കാണാതെ പോകുന്നതിന് മുൻപ് പകർത്തിയ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്.
‘ആർഐപി കണ്ണാടി എന്ന് പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്. തന്റെ കണ്ണാടി കാണാതെ പോകുന്നതിനു ഏതാനും നിമിഷങ്ങൾക്ക് മുൻപ് താൻ എടുത്ത ചിത്രമെന്നും ഇനി ഇത് ഓർമകളിൽ മാത്രമാണെന്നുമാണ് നടി പറയുന്നത്. ചായ കുടിക്കുന്ന രണ്ടാമത്തെ ചിത്രത്തിൽ തന്റെ കണ്ണാടി പോക്കറ്റിൽ ഇരിക്കുന്നുണ്ട്. പൊതുവെ താൻ ഷർട്ടിന്റെ മുൻ ഭാഗത്താണ് വയ്ക്കുന്നത്. പക്ഷേ പാന്റ്സിന്റെ സിബ്ബിൽ വയ്ക്കാൻ തീരുമാനിച്ചുവെന്നും തന്റെ ബുദ്ധിയെ താൻ തന്നെ പ്രശംസിച്ചുവെന്നും താരം പറഞ്ഞു.ശേഷം താൻ പുഴയിൽ മുഖം കഴുകാൻ പോയെന്നും ആ വീഡിയോയിൽ ഗോഗിൾസ് ഇല്ല, അതിനു മുൻപ് നഷ്ടപ്പെട്ടുവെന്നും താരം പറയുന്നു.
ദൃശ്യം സിനിമയിലെ വരുണിന്റെ ബോഡി കിട്ടിയാലും തന്റെ ഗോഗിൾസ് കിട്ടില്ല എന്നുറപ്പായപ്പോൾ അന്വേഷണം നിർത്തിയെന്നാണ് താരം പറയുന്നത്. ഇന്നത്തെ വള്ളിക്കഥകൾ ഇവിടെ അവസാനിക്കുന്നുവെന്നും ആരെ ആണാവോ കണികണ്ടതെന്നുമാണ് നവ്യ ചോദിക്കുന്നത്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.