
നടി എസ്തർ അനിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ. വിദേശത്ത് അവധിയാഘോഷിക്കുന്ന എസ്തർ പല രാജ്യങ്ങൾ ചുറ്റിക്കറങ്ങുകയാണ്. സ്വിം സ്യൂട്ടിലുള്ള ഗ്ലാമർ ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.
‘ദൃശ്യം 3’ സിനിമയുമായി ബന്ധപ്പെടുത്തിയാണ് കൂടുതൽ കമന്റുകളും. ജോർജുകുട്ടിയുടെ മകൾ ഇപ്പോൾ നായികയായെന്നും ദൃശ്യം 3യിൽ എസ്തറിനെ കാണാൻ കാത്തിരിക്കുകയുമാണെന്നാണ് കമന്റുകൾ. യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഡെവലപ്മെന്റല്‍ സ്റ്റഡീസില്‍ ഉപരിപഠനം നടത്തുകയാണ് എസ്തർ ഇപ്പോള്‍.
ദൃശ്യം എന്ന ചിത്രത്തില്‍ നായകനായ ജോര്‍ജ്കുട്ടിയുടെ ഇളയമകളായി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് എസ്തര്‍ അനില്‍. ചിത്രത്തിൽ അഭിനയിക്കുമ്പോൾ 12 വയസ്സായിരുന്നു എസ്തർ അനിലിനു പ്രായം. മോഹൻലാലിന്റെ ഭാര്യയായി മീനയും മൂത്തമകളായി അൻസിബ ഹസനും എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തർ അനിൽ ഉണ്ടായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ജയരാജ് സംവിധാനം ചെയ്ത 'ശാന്തമീ രാത്രിയില്‍' ആണ് എസ്തറിന്റെ പുതിയ റിലീസ്.