"എംമ്പുരാൻ നൽകുന്നത് മതേതരത്വത്തിന്റെ സന്ദേശം" - കെ.ബി ​ഗണേഷ് കുമാർ | Empuran

പത്തനാപുരം ആശിര്‍വാദ് സിനിമ പ്ലക്‌സില്‍ "എംമ്പുരാൻ" സിനിമ കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ganesh kumar
Published on

മാർച്ച് 27 ബ്രഹ്മാണ്ഡ റിലീസിംഗ് നടത്തിയ "എംമ്പുരാൻ" സിനിമയെ കുറിച്ച് വിമർശനങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ സിനിമ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍(Empuran). എംമ്പുരാൻ അതീവ ശ്രദ്ധയോടെ കാണേണ്ട സിനിമയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പത്തനാപുരം ആശിര്‍വാദ് സിനിമ പ്ലക്‌സില്‍ "എംമ്പുരാൻ" സിനിമ കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മതേതരത്വത്തിന്റെ സന്ദേശം സിനിമ നല്‍കുന്നുണ്ട്. അത് എടുത്തുപറയേണ്ട കാര്യമാണ്. രാഷ്ട്രീയമല്ല പറയുന്നതെങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കേണ്ട മതേതരത്വത്തിന്റെ സന്ദേശം സിനിമ നല്‍കുന്നുണ്ട്. അത് വളരെ നല്ലകാര്യമാണ്. കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് സിനിമയില്‍ സൂചിപ്പിക്കുന്നുണ്ട്. അതിലാരും പിണങ്ങിയിട്ട് കാര്യമില്ല. രാഷ്ട്രീയസിനിമയായും വേണമെങ്കില്‍ കാണാം. സിനിമകളില്‍ പല പാര്‍ട്ടികളേയും മുന്നണികളേയും വിമര്‍ശിക്കാറുണ്ട്. അതൊന്നും സീരിയസായി എടുക്കേണ്ട. സിനിമ കാണുന്ന കൗതുകത്തോടെ കണ്ടാല്‍ മതി. അതൊരു സിനിമയുടെ സബ്ജക്ടാണ്. ആ സബ്ജക്ടില്‍ ഒരു സന്ദേശമുണ്ട്. അത് മതേതരത്വത്തിന്റെ സന്ദേശമാണ്. പടം വളരെ നന്നായിട്ടുണ്ട്. മലയാള സിനിമയില്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ത്രില്ലിങ്ങായ സിനിമയാണ്. നല്ല സ്‌ക്രിപ്റ്റാണ് പടത്തിന്റേത്. ശ്രദ്ധയോടെ പടം കണ്ടിരിക്കണം. പടത്തിന് അല്പം നീളം കൂടുതലാണെന്ന് തോന്നും. ആക്ഷന്‍ പാക്ക്ഡ് മൂവി ആണ്. ലോകത്തെ പല രാഷ്ട്രങ്ങളിലും പോയി ഷൂട്ട് ചെയ്ത്, കണക്ട് ചെയ്തുവരുന്ന സ്‌റ്റോറിയാണ്. ശ്രദ്ധിച്ചിരുന്നാലെ മനസിലാവൂ. അത് മനസിലാക്കിയാല്‍ ത്രില്ലിങ് സിനിമയാണ്. ലാലേട്ടന്‍ ഗംഭീരമായിട്ടുണ്ട്. പൃഥ്വിരാജിന്റെ സംവിധാനം അതിഗംഭീരമായിട്ടുണ്ട്. ഇന്ത്യയില്‍ അത്രയും നല്ലൊരു അഭിനേതാവില്‍നിന്ന് ഇത്രയും നല്ല സംവിധാനത്തില്‍ ഒരു ചിത്രം നമുക്ക് ആദ്യമായാണ്. സ്‌ക്രിപ്‌റ്റൊക്കെ വളരെ ശ്രദ്ധിച്ചാണ് ചെയ്തിരിക്കുന്നത്" - ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com