എമ്പുരാൻ ഒടിടിയിലേക്ക്; ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ | Empuraan to go OTT

ആവേശജനകമായ ആക്ഷൻ രംഗങ്ങൾ കൊണ്ട് എമ്പുരാൻ പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ മുൾമുനയിലിരുത്തുന്നു
Empuraan
Published on

മോഹൻലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഒടിടിയിലേക്ക്. ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം. മുരളി ഗോപി രചിച്ച ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്. ചരിത്രവിജയം നേടിയ ‘ലൂസിഫർ’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരും ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനും ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമിച്ചിരിക്കുന്നത്.

മഞ്ജു വാര്യർ, അഭിമന്യു സിംഗ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, അനുഷ്ക രുദ്ര വർമ്മ, സച്ചിൻ ഖേദേക്കർ, അലക്സ് ഒ നെൽ, ശിവജി ഗുരുവായൂർ, നന്ദു, ഫാസിൽ, ശിവദ നായർ, സുരാജ് വെഞ്ഞാറമൂട്, നൈല ഉഷ എന്നിവർ ഈ ആക്ഷൻ ത്രില്ലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുത്.

ഉയർന്ന സാങ്കേതിക നിലവാരവും ആവേശജനകമായ ആക്ഷൻ രംഗങ്ങളുംകൊണ്ട് എമ്പുരാൻ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിലിരുത്തുന്ന ഗംഭീര ദൃശ്യാനുഭവമായി മാറുന്നു. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റിങ് അഖിലേഷ് മോഹനും സംഗീത സംവിധാനം ദീപക് ദേവുമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ നാല് ഭാഷകളിലാണ് എമ്പുരാൻ സ്ട്രീം ചെയ്യുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com