
ബാലയ്‌ക്കെതിരെ തുറന്ന വെളിപ്പെടുത്തലുമായി മുൻ ഭാര്യ ഡോ. എലിസബത്ത്(Elizabeth). തന്റെ യൂട്യൂബ് ചാനലിലൂടെയാണ് എലിസബത്ത് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എലിസബത്ത് ഉദയന്‍ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്.
താൻ അനുഭവിച്ച പീഡനങ്ങളെ കുറിച്ചും ബാലയുടെ അവിഹിതങ്ങളെ കുറിച്ചുമാണ് എലിസബത്ത് തുറന്ന് പറയുന്നത്. തന്നെ തട്ടിക്കൊണ്ടുപോയി ആര്‍ക്കെങ്കിലും വില്‍ക്കാന്‍ ആയിരുന്നോ ബാലയുടെ പ്ലാന്‍ എന്ന് തനിക്ക് സംശയമുണ്ടെന്ന് എലിസബത്ത് പറയുന്നു. മാത്രമല്ല; തങ്ങളുടെ വിവാഹസമയത്ത് ഒരു ആയുര്‍വേദ ഡോക്ടര്‍ ബാല ചതിച്ചുവെന്ന് പറഞ്ഞ് വന്നിരുന്നുവെന്നും അവർക്ക് വട്ടാണെന്ന് ബാല പറഞ്ഞതായും എലിസബത്ത് ഓർക്കുന്നു. ബാല തന്നെ ബലാത്സംഗം ചെയ്തു. ഉപദ്രവിച്ചു. തനിക്ക് ഭക്ഷണം പോലും തന്നില്ല. എലിസബത്ത് കൂട്ടിച്ചേർത്തു.