കൊച്ചി : ഭൂട്ടാനിൽ നിന്നും അനധികൃതമായി വാഹനങ്ങൾ കടത്തുന്നത് സംബന്ധിച്ച കേസിൽ നടന്മാരെ ചോദ്യം ചെയ്യാൻ ഇ ഡി. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചതിന് ശേഷം പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരോട് ഹാജരാകാൻ ആവശ്യപ്പെടും. (ED to question actors)
ഇവർക്ക് നോട്ടീസ് നൽകും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇ ഡിയുടെ ലക്ഷ്യം ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുകയാണ്.
ഇന്നലെ നടന്ന പരിശോധനയിൽ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെ വാഹനം വിട്ടുനൽകുന്നില്ല എങ്കിൽ അതിന് വിശദീകരണം നൽകണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മമ്മൂട്ടിയടക്കമുള്ളവരുടെ വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.