കൊച്ചി : ഭൂട്ടാനിൽ നിന്ന് അനധികൃതമായി കാർ കടത്തിയ സംഭവത്തിലെ അന്വേഷണം സംബന്ധിച്ച് വീണ്ടും താരങ്ങളുടെ വീട്ടിൽ റെയ്ഡ്. കസ്റ്റംസിന് പിന്നാലെ ഇ ഡിയാണ് റെയ്ഡ് നടത്തുന്നത്. (ED raid in Dulquer Salmaan and Mammootty's house)
മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റെയും വീട്ടിൽ റെയ്ഡ് നടക്കുന്നുണ്ട്. പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നു. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലാണ് പരിശോധന.
ഒരേസമയം 17 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇത് ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് എന്നാണ് ഇ ഡി അറിയിച്ചത്.
ഭൂട്ടാനിൽ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി ആഡംബര വാഹനങ്ങൾ കടത്തുന്ന ഒരു സിണ്ടിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇ ഡി പറഞ്ഞത്. ഇത് കോയമ്പത്തൂർ ആസ്ഥാനമായുള്ള വ്യാജ രേഖകൾ ഉപയോഗിച്ചുള്ള ശൃംഖലയാണ്. ഇവർ വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലാണ് പരിശോധന.