

കിഷ്കിന്ധാകാണ്ഡത്തിനുശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എക്കോ -ഫ്രം ദി ഇൻഫൈനേറ്റ് ക്രോണിക്കിൾ ഓഫ് കുര്യച്ചൻ' ഇന്ന് തിയറ്ററുകളിലെത്തും. സസ്പെൻസിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തിയ കിഷ്കിന്ധാകാണ്ഡം തിയറ്ററിൽ വൻ വിജയമായിരുന്നു. മൃഗങ്ങൾക്കു പ്രാധാന്യം നൽകിയൊരുക്കിയ കിഷ്കിന്ധാകാണ്ഡത്തിന് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് തുല്യ പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രൈലജിയിലെ അവസാന ഭാഗമാണ് എക്കോ.
എന്നാൽ, പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രൈലജിയിലുള്ളത്. പടക്കളം സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സന്ദീപ് പ്രദീപാണ് ചിത്രത്തിലെ നായകൻ. സസ്പൻസ് ത്രില്ലർ ഴോണറിലാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കിഷ്കിന്ധാകാണ്ഡത്തിൽ കുരങ്ങുകൾക്ക് പ്രാധാന്യം നൽകിയപ്പോൾ എക്കോയിൽ നായകൾക്കാണ്. അപ്രതീക്ഷിതമായ കഥാമുഹൂർത്തങ്ങളിലാണ് മൃഗങ്ങൾ കഥയിൽ വഴിത്തിരിവാകുന്നത്.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാം നിർമിക്കുന്ന ചിത്രത്തിൽ സൗരബ് സച്ചിദേവ്, നരേൻ, വിനീത്, അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്, ബിയാനാ മോമിൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംഗീതം - മുജീബ് മജീദ്, എഡിറ്റിങ് - സൂരജ് ഇ.എസ്, പ്രൊഡക്ഷൻ കൺട്രോളർ - ഷാഫി ചെമ്മാട്, കലാസംവിധാനം - സജീഷ് താമരശ്ശേരി, മേക്കപ്പ് - റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ് - സുജിത്ത് സുധാകരൻ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സാഗർ, പ്രൊജക്ട് ഡിസൈനർ - സന്ദീപ് ശശിധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ജിതേഷ് അഞ്ചുമന, സ്റ്റിൽസ് -റിൻസൻ എം.ബി, മാർക്കറ്റിങ് ആൻഡ് ഡിസൈൻ - യെല്ലോ ടൂത്ത്, സബ് ടൈറ്റിൽ - വിവേക് രഞ്ജിത്ത്, വിതരണം - ഐക്കൺ സിനിമാസ്, പി.ആർ.ഒ - എ.എസ് ദിനേശ്.