ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സ് ഒരുക്കുന്ന 'ഭീഷ്മര്‍' ചിത്രീകരണം ആരംഭിച്ചു | Bheeshmar

ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് നായകന്മാര്‍
Bheeshmar
Published on

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ഭീഷ്മര്‍' പാലക്കാട് മണപുള്ളിക്കാവ് ദേവി ക്ഷേത്രത്തില്‍ പൂജാ ചടങ്ങോടെ ആരംഭിച്ചു. ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണിക്കൃഷ്ണനുമാണ് നായകന്മാര്‍. ദിവ്യ പിള്ളയും രണ്ട് പുതുമുഖ നടിമാരും നായികമാരായി എത്തുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഇന്ദ്രന്‍സ്, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, സെന്തില്‍ കൃഷ്ണ, ജിബിന്‍ ഗോപിനാഥ്, വിനീത് തട്ടില്‍, സന്തോഷ് കീഴാറ്റൂര്‍, ബിനു തൃക്കാക്കര, മണികണ്ഠന്‍ ആചാരി, അബു സലിം, ജയന്‍ ചേര്‍ത്തല, സോഹന്‍ സീനുലാല്‍, വിഷ്ണു ഗ്രൂവര്‍, ശ്രീരാജ്, ഷൈനി വിജയന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. യുവജനങ്ങള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന റൊമാന്റിക്-ഫണ്‍-ഫാമിലി എന്റര്‍ടെയ്നറായാണ് ഭീഷ്മര്‍ ഒരുങ്ങുന്നത്.

അന്‍സാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ക്യാമറ കൈകാര്യം ചെയ്യുന്നു. ജോണ്‍കുട്ടിയാണ് എഡിറ്റര്‍. ചിത്രത്തില്‍ നാല് ഗാനങ്ങളാണ്. രഞ്ജിന്‍ രാജ്, കെ.എ. ലത്തീഫ് എന്നിവരുടെ സംഗീതത്തിന് ബി. കെ, ഹരിനാരായണന്‍ , സന്തോഷ് വര്‍മ്മ, ഒ.എം. കരുവാരക്കുണ്ട് എന്നിരാണ് ഗാനരചന . കലാസംവിധാനം ബോബനും വസ്ത്രാലങ്കാരം മഞ്ജുഷയും മേക്കപ്പ് സലാം അരൂക്കുറ്റിയും നിര്‍വഹിക്കുന്നു. ഫിനിക്‌സ് പ്രഭുവാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സജിത്ത് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും രാജീവ് പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ്. പി.ആര്‍.ഒ- പ്രതീഷ് ശേഖര്‍.

Related Stories

No stories found.
Times Kerala
timeskerala.com