"കാന്തയിൽ ദുൽഖർ സൽമാൻ നടത്തിയ പ്രകടനം ഒരു നാഴികക്കല്ല്"; പ്രശംസിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ | Kantha

ഈ വർഷം തെന്നിന്ത്യൻ സിനിമയിൽ ഒരു നടൻ കാഴ്ചവെച്ച ഏറ്റവും മികച്ച പ്രകടനമാണ് ദുൽഖർ കാന്തയിൽ നൽകിയിരിക്കുന്നതെന്ന് നിരൂപകരും പ്രേക്ഷകരും.
Kantha
Published on

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ ചിത്രം 'കാന്ത' വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സാധാരണ പ്രേക്ഷകർക്കും നിരൂപകർക്കുമൊപ്പം ചലച്ചിത്ര പ്രവർത്തകരും ചിത്രത്തിനും ദുൽഖർ സൽമാനും അഭിന്ദനമറിയിച്ച് മുന്നോട്ടു വരുന്നുണ്ട്. ഇപ്പോൾ പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കർ, ഈ ചിത്രത്തിലെ ദുൽഖർ സൽമാന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

'ചിത്രത്തിൽ ദുൽഖർ സൽമാൻ നടത്തിയ പ്രകടനം ഒരു നാഴികക്കല്ലാണ്' എന്നാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചതും വേഫറെർ ഫിലിംസ് തന്നെയാണ്.

നേരത്തെ നടൻ ചന്തു സലിം കുമാറും ദുൽഖറിനെ അഭിനന്ദിച്ചു പോസ്റ്റിട്ടിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിന് വേണ്ടി ദുൽഖർ നൽകിയിരിക്കുന്നത് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. ഈ വർഷം തെന്നിന്ത്യൻ സിനിമയിൽ ഒരു നടൻ കാഴ്ചവെച്ച ഏറ്റവും മികച്ച പ്രകടനമാണ് ദുൽഖർ കാന്തയിൽ നൽകിയിരിക്കുന്നത് എന്നും നിരൂപകരടക്കം കുറിക്കുന്നു. ചിത്രത്തിലെ പ്രകടനത്തിന് ഒട്ടേറെ അംഗീകാരങ്ങൾ ദുൽഖറിനെ കാത്തിരിക്കുന്നു എന്നും അവർ പറയുന്നു.

നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ഈ ചിത്രത്തിൽ ദുൽഖർ വേഷമിട്ടത്. തന്റെ സൂക്ഷ്മമായ പ്രകടനം കൊണ്ട് ദുൽഖർ സൽമാൻ ഒരു നടനെന്ന നിലയിൽ ചരിത്രം കുറിക്കുകയാണെന്ന പ്രതികരണങ്ങളാണ് ഏവരിലും നിന്നും ലഭിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനിയും പോലീസ് ഓഫീസർ ആയി റാണ ദഗ്ഗുബതിയും കുമാരി എന്ന പേരുള്ള നടിയായി ഭാഗ്യശ്രീ ബോർസെയും കാന്തയിൽ അഭിനയിച്ചിരിക്കുന്നു. ഇവരുടെ പ്രകടങ്ങൾക്കും വലിയ പ്രശംസയാണ് ലഭിക്കുന്നത്.

1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം ഒരേ സമയം ഒരു ക്ലാസിക് പീരീഡ് ഡ്രാമ ആയും, ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഡ്രാമയായുമാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത്. രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ്.

Related Stories

No stories found.
Times Kerala
timeskerala.com