HC : ഓപ്പറേഷൻ നുംഖോർ : 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി, ദുൽഖറിൻ്റേത് ഉൾപ്പടെയുള്ള 6 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ, ഇന്ന് ഹർജി ഹൈക്കോടതി പരിഗണിക്കും

ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരികെ വേണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നടൻ ദുൽഖർ സൽമാന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
HC : ഓപ്പറേഷൻ നുംഖോർ : 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി, ദുൽഖറിൻ്റേത് ഉൾപ്പടെയുള്ള 6 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ, ഇന്ന് ഹർജി ഹൈക്കോടതി പരിഗണിക്കും
Published on

കൊച്ചി : ഭൂട്ടാനിൽ നിന്നും നിയമവിരുദ്ധമായി കടത്തിയ ആഡംബര വാഹനങ്ങൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായി നടത്തിയ ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. അതേസമയം, നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവരുടെ 6 ആഡംബര വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ തന്നെയാണ്. (Dulquer Salmaan's plea on HC)

ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരികെ വേണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നടൻ ദുൽഖർ സൽമാന്റെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അദ്ദേഹത്തിൻ്റെ ലാൻഡ് റോവർ ആണ് കസ്റ്റഡിയിൽ ഉള്ളത്.

കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിച്ചുവെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകിയിരുന്നില്ല. അതിനാൽ ഹർജി ഇന്നത്തേക്ക് പരിഗണിക്കാനായി മാറ്റി. 2004 മോഡൽ വാഹനം ഇറക്കുമതി ചെയ്തത് റെഡ് ക്രോസ് ആണെന്നും, 5 വർഷമായി ഉപയോഗിക്കുന്ന വാഹനം രേഖകൾ പ്രകാരം നിയമവിധേയമായാണ് വാങ്ങിയതെന്നും നടൻ വാദിക്കുന്നു. കസ്റ്റംസിന്റെ കസ്റ്റ‍ഡിയിൽ വാഹനം ശരിയായി സൂക്ഷിക്കാൻ സാധ്യതയില്ല എന്നും, തകരാർ ഉണ്ടാകാനിടയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com