
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ലക്കി ഭാസ്കറി'ന്റെ റിലീസ് നീട്ടി. അടുത്ത മാസം ഏഴിന് റിലീസ് ആകേണ്ട ചിത്രം ഒക്ടോബർ 31- നാണ് റിലീസ് ചെയ്യുന്നത്. വിജയ്യുടെ ഗോട്ടുമായി ക്ലാഷ് റിലീസ് ഉണ്ടാകുമെന്ന കാരണത്താലാണ് സിനിമയുടെ റിലീസ് നീട്ടുന്നത് എന്ന തരത്തിൽ ഇതിന് മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സെപ്റ്റംബര്‍ അഞ്ചിനാണ് ഗോട്ട് റിലീസ് ചെയ്യുക.
നേരത്തെ സെപ്റ്റംബര്‍ 27ന് ജൂനിയര്‍ എന്‍.ടി.ആര്‍. ചിത്രമായ 'ദേവര'യുമായി ക്ലാഷ് ആകാതിരിക്കാനാണ് ലക്കി ഭാസ്‌കറിന്റെ റിലീസ് തീയതി മുന്നോട്ടാക്കിയതെന്നും വാർത്തകൾ പുറത്തുവന്നത്. എന്നാല്‍ വിവിധ ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ഡബ്ബിങ്ങടക്കമുള്ള കാര്യങ്ങള്‍ മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് റിലീസ് നീട്ടുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്