കൊച്ചി : ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടത്തുന്ന ആഡംബര വാഹനങ്ങൾ കണ്ടെത്താൻ നടത്തിയ ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാൻ്റെ ലാൻഡ് റോവർ കസ്റ്റംസ് ഉടൻ വിട്ടുകൊടുത്തേക്കില്ല. (Dulquer Salmaan’s Land Rover in Customs custody)
ഇവർ പറയുന്നത് പ്രാഥമിക പരിശോധനയിൽ വാഹനത്തിൻ്റെ രേഖകളിൽ സംശയം ഉണ്ടെന്നാണ്. നടനെ നേരിട്ട് വിളിപ്പിച്ചേക്കും.
വാഹനം വിട്ടുകിട്ടുന്നതിനായി ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ആവശ്യം പരിഗണിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്‌തിരുന്നു.