ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ; ആക്ഷൻ രംഗങ്ങളൊരുക്കാൻ അൻപറിവ്‌ മാസ്റ്റേഴ്സ് | I Am Game

സംവിധായകൻ നഹാസ് ഹിദായത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു
I am Game
Published on

കൊച്ചി: ദുൽഖർ സൽമാൻ നായകനാവുന്ന 'ഐ ആം ഗെയിം' എന്ന നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി ഗംഭീര ആക്ഷൻ രംഗങ്ങളാണ് ഒരുക്കുന്നത്. ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അൻപറിവ്‌ മാസ്റ്റേഴ്സ് ആണ്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ്‌ മാസ്റ്റേഴ്സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിലെ ഒരു മെഗാ മാസ്സ് ആക്ഷൻ സീക്വൻസിന്റെ ചിത്രീകരണത്തിന് ശേഷം സംവിധായകൻ നഹാസ് ഹിദായത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അൻപറിവ്‌ മാസ്റ്റേഴ്സ് , ഛായാഗ്രാഹകൻ ജിംഷി ഖാലിദ് എന്നിവർക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചുകൊണ്ടു നഹാസ് കുറിച്ചത്, “ഒരു വമ്പൻ സിനിമാറ്റിക് പ്രകമ്പനത്തോടെ ദിവസം പൂർത്തിയാക്കി” എന്നാണ്.

ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന ഐ ആം ഗെയിമിൽ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും വേഷമിടുന്നുണ്ട്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്.

ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം നഹാസ് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നടന്നത് തിരുവനന്തപുരത്താണ്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ്‌ മാസ്റ്റേഴ്സ് 'ആർഡിഎക്സ്' എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി ഒന്നിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി

Related Stories

No stories found.
Times Kerala
timeskerala.com