കൊച്ചി : കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് നടൻ ദുൽഖർ സൽമാൻ. അദ്ദേഹം ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. നടൻ ഹർജി സമർപ്പിച്ചു. ഇത് കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ്. (Dulquer Salmaan reaches out to HC on Operation Numkhor)
ഓപ്പറേഷൻ നുംഖോർ വഴി കസ്റ്റംസ് ഇതുവരെയും ഭൂട്ടാനിൽ നിന്നെത്തിച്ച 38 വാഹനങ്ങൾ മാത്രമാണ് കണ്ടെത്തിയത്. ഭൂട്ടാനിൽ നിന്നും 150ലേറെ വാഹനങ്ങൾ എത്തിച്ചുവെന്നാണ് കണ്ടെത്തൽ. ഇവ വ്യാപകമായി ഒളിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. ഇവ കണ്ടെത്തനായി പോലീസിൻ്റെയും എം വി ഡിയുടെയും സഹായം കസ്റ്റംസ് തേടി.
കൊച്ചി കുണ്ടന്നൂരിൽ നിന്നും പിടികൂടിയ ഫസ്റ്റ് ഓണർ വാഹനത്തിൻ്റെ ഉടമ മാഹിൻ അൻസാരി ചോദ്യം ചെയ്യലിന് എത്തിയിട്ടില്ല. നടൻ അമിത് ചക്കാലയ്ക്കൽ ഹാജരാക്കിയ കൂടുതൽ രേഖകൾ കസ്റ്റംസ് പരിശോധിക്കുകയാണ്.
വാഹനം വാങ്ങിയത് നിയമവിധേയമായാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. നടന്റെ നാല് വാഹനങ്ങളാണ് സംശയ നിഴലിൽ ഉള്ളത്. ഇപ്പോൾ കസ്റ്റംസ് പിടിച്ചെടുത്തത് അതിലൊന്നാണ്. താൻ ഹാജരാക്കിയ രേഖകൾ ഒന്നും തന്നെ പരിശോധിക്കാതെ തീർത്തും നിയമവിരുദ്ധമായാണ് തനിക്കെതിരെ നടപടി എടുത്തതെന്നാണ് അദ്ദേഹം പറയുന്നത്.
ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത് വാഹനം പിടിച്ചെടുത്ത നടപടി റദ്ദാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ്. വാഹനം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ ദുൽഖർ തയ്യാറാണ്. അദ്ദേഹത്തെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ ഒരുങ്ങുകയാണ് കസ്റ്റംസ്.