Entertainment
Dulquer Salmaan : ഓപ്പറേഷൻ നുംഖോർ : പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ ദുൽഖർ കസ്റ്റംസിന് അപേക്ഷ നൽകും
ഈ നീക്കം ഹൈക്കോടതി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ്
കൊച്ചി : ഭൂട്ടാനിൽ നിന്നും അനധികൃതമായി കടത്തിയ വാഹനങ്ങൾ കണ്ടുപിടിക്കാനുള്ള കസ്റ്റംസ് പരിശോധനയായ ഓപ്പറേഷൻ ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത തൻ്റെ വാഹനം വിട്ടുകിട്ടാനായി നടൻ ദുൽഖർ സൽമാൻ അപേക്ഷ നൽകും.(Dulquer Salmaan on Operation Numkhor)
ഈ നീക്കം ഹൈക്കോടതി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ്. അതേമയം, കസ്റ്റംസ് കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. നേരത്തെ തൻ്റെ ലാൻഡ് റോവർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിന്‍റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിടുകയും ചെയ്തു.