എയർപോർട്ടിൽ അപ്രതീക്ഷിത കൂടിക്കാഴ്ച; യോഗി ബാബുവിനെ കെട്ടിപ്പിടിച്ച് ദുൽഖർ - വീഡിയോ | Dulqar Salman

കൗണ്ടറിൽ ക്യൂ നിൽക്കുന്നതിനിടെയാണ് ദുൽഖർ, യോഗി ബാബുവിനെ കാണുന്നത്, യോഗിയെ കണ്ടയുടൻ ദുൽഖർ ഓടിവന്ന് കെട്ടിപ്പിടിച്ചു.
Dulqar
Published on

എയർപോർട്ടിൽ അപ്രതീക്ഷിതമായി കണ്ടപ്പോൾ പരസ്പരം ആലിംഗനം ചെയ്ത് സൗഹൃദം പങ്കിട്ട് ദുൽഖർ സൽമാനും യോഗി ബാബുവും. യോഗി ബാബുവിനെ കണ്ടയുടൻ ദുൽഖർ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. അൽപനേരം സംസാരിച്ച താരങ്ങൾ പരസ്പരം ആലിംഗനം ചെയ്താണ് പിരിഞ്ഞത്. കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കൗണ്ടറിൽ ക്യൂ നിൽക്കുന്നതിനിടെയാണ് ദുൽഖർ, യോഗി ബാബുവിനെ കാണുന്നത്. ദൂരത്തു നിന്നും ദുർഖറിനെ കണ്ട യോഗി ഇരുകൈകളും തലയ്ക്കു മുകളിൽ ഉയർത്തി കൈകൂപ്പി വരവേൽക്കുകയായിരുന്നു. യോഗിയെ കണ്ടയുടൻ ദുൽഖർ ഓടിവന്ന് കെട്ടിപ്പിടിച്ചു. പരസ്പരം സന്തോഷം പ്രകടിപ്പിച്ച ഇരുവരും കൈകോർത്തു പിടിച്ചാണ് സൗഹൃദ സംഭാഷണം നടത്തിയത്. ഇതിനിടയിൽ ഇരുവരും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.

രവി മോഹന്റെ ആദ്യ സംവിധാന സംരംഭത്തിൽ നായകാനാകനൊരുങ്ങുകയാണ് യോഗി ബാബു. ‘ആന്‍ ഓർഡിനറി മാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘കാന്ത’യാണ് ദുൽഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Related Stories

No stories found.
Times Kerala
timeskerala.com