പിറന്നാൾ ദിനത്തിൽ മലയാളികൾക്ക് വൻ സർപ്രൈസ് ഒരുക്കി ദുൽഖർ; ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ യുടെ മാസ് ടീസർ പുറത്ത് | Loka - Chapter One: Chandra

കല്യാണി പ്രിയദർശന്റെ മാസ് ഫൈറ്റും സ്വാ​ഗും ആണ് ടീസറിലെ മെയിൻ ഹൈലൈറ്റ്
Loka
Published on

പിറന്നാൾ ദിനത്തിൽ മലയാളികൾക്ക് വൻ സർപ്രൈസുമായി ദുൽഖർ സൽമാൻ. നടൻ നിർമിക്കുന്ന ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ എന്ന ചിത്രത്തിന്റെ മാസ് ടീസർ പുറത്തുവിട്ടു. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സൂപ്പർ ഹീറോ പരിവേഷത്തോടെ എത്തിയ ചിത്രത്തിന്റെ ടീസർ മലയാള സിനിമാസ്വാദകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.

കല്യാണി പ്രിയദർശന്റെ മാസ് ഫൈറ്റും സ്വാ​ഗും ആണ് ടീസറിലെ മെയിൻ ഹൈലൈറ്റ്. ഒപ്പം നസ്ലെനും ഉണ്ട്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.

റിലീസ് ചെയ്ത് ഏതാനും മിനിറ്റുകളെ ആയിട്ടുള്ളൂവെങ്കിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും വരുന്നത്. മലയാളത്തിന്റെ മാർവെൽ എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. ദുൽഖറിൻറെ കാഴ്ചപ്പാട് മലയാള സിനിമയില്‍ തരംഗം ഉണ്ടാക്കുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com