

പ്രദീപ് രംഗനാഥനും മമിത ബൈജുവും അഭിനയിച്ച ചിത്രം 'ഡ്യൂഡ്' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചിരുന്നു. തിയേറ്റർ റിലീസ് ചെയ്ത് ഏകദേശം ഒരു മാസത്തിന് ശേഷം, ചിത്രം ഈ മാസം ഒടിടി പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ്. നവംബർ 14ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വിവാഹശേഷം ജീവിതത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടാകുന്ന അഗന്റെയും കുറലിന്റെയും കഥയാണ് ചിത്രം പറയുന്നത്. മമിത ബൈജുവും പ്രദീപും തകർത്താടിയ ചിത്രത്തിന് ഒടിടിയിലും ഒന്നാം സ്ഥാനം നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ബോക്സോഫീസിൽ ചിത്രം 100 കോടി കളക്ട് ചെയ്യുകയും ചെയ്തിരുന്നു. പ്രദീപിന്റെ 100 കോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമാണിത്. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. സായ് അഭ്യങ്കർ ആണ് സംഗീതമൊരുക്കിയത്.