"ചേട്ടാ, അവിടെയും ഇവിടെയുമൊക്കെ സൂം ചെയ്ത് ചിത്രങ്ങളും വീഡിയോകളും ഇടരുത്"; പാപ്പരാസികളോട് നടി അപൂർവ്വ മുഖിജ | Apoorva Mukhija

ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴാണ് മാന്യമായ ചിത്രങ്ങൾ എടുക്കണമെന്ന് അപൂർവ്വ അഭ്യർത്ഥിച്ചത്
Apoorva
Published on

'ചേട്ടാ ദയവായി അവിടെയും ഇവിടെയും ഒക്കെ സൂം ചെയ്ത് ചിത്രങ്ങളും വീഡിയോകളും ഇടരുത്' പാപ്പരാസികളോട് അഭ്യർത്ഥനയുമായി നടിയും ഇൻഫ്ലുൻസറുമായ അപൂർവ്വ മുഖിജ. മുംബൈയിൽ പാപ്പാരസികൾക്ക് മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴാണ് മാന്യമായ ചിത്രങ്ങൾ എടുക്കണമെന്ന് അപൂർവ്വ അഭ്യർത്ഥിച്ചത്.

”അവിടെയും ഇവിടെയും എല്ലാം സൂം ചെയ്ത് ചിത്രങ്ങളും വീഡിയോകളും ഇടരുത്” എന്നാണ് ശരീരഭാഗങ്ങൾ സൂചിപ്പിച്ചുകൊണ്ട് നടി പറഞ്ഞത്. നടിയുടെ അഭ്യർത്ഥന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്. വീഡിയോക്ക് താഴെ നിരവധി കമൻ്റുകളും എത്തുന്നുണ്ട്.

സെയ്ഫ് അലിഖാൻ്റെ മകൻ ഇബ്രാഹിം അലിഖാൻ്റെ ചിത്രത്തിലൂടെയാണ് അപൂർവ്വ അഭിനയരംഗത്തേക്കെത്തിയത്. ഈ വർഷം ആദ്യം തന്നെ അപൂർവ്വ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലേറ്റൻ്റ് ഷോയെ തുടർന്ന് അപൂർവ്വയ്‌ക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തു. നടിയുടെ ഇൻസ്റ്റാഗ്രാം പേജിലെ കണ്ടൻറുകൾ എല്ലാം നീക്കം ചെയ്യുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com