'ദൃശ്യം 3'; ക്ലൈമാക്സ് എഴുതി പൂർത്തിയാക്കി ജിത്തു ജോസഫ് | Drishyam 3

മാനസികമായും ശാരീരികമായുമുള്ള ഒരു പോരാട്ടമായിരുന്നുവെന്ന് ജിത്തു
Jithu
Published on

മലയാളികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് സംവിധായകൻ ജീത്തു ജോസഫ്. മാനസികവും ശാരീരികവുമായുള്ള പോരാട്ടമായിരുന്നു അതെന്നും ജീത്തു പറഞ്ഞു.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്. "ഇന്നലെ രാത്രിയാണ് ഞാൻ ദൃശ്യം 3 യുടെ ക്ലൈമാക്സ് എഴുതി ക്ലോസ് ചെയ്തത്. ഇത്രയും നാളും അതിന്റെ ടെൻഷനിലായിരുന്നു. കാരണം മിറാഷ് എന്ന ആസിഫ് അലി പടത്തിന്റെ ഷൂട്ട്, വലതുവശത്തെ കള്ളൻ പടത്തിന്റെ പരിപാടി. എല്ലാ ദിവസവും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് എഴുതും. മാനസികമായും ശാരീരികമായുമുള്ള പോരാട്ടമായിരുന്നു. പക്ഷേ ഇന്നലെ ആ റിലീഫ് കിട്ടി. ഇവിടെ മ്യൂസിക് ഇട്ടപ്പോൾ ദൃശ്യം ഒന്നും രണ്ടും മൂന്നും ഇങ്ങനെ മനസിലൂടെ പോകുകയായിരുന്നു. അത് വല്ലാത്തൊരു ഫീലാണ്." - ജീത്തു ജോസഫ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com