

അനിമൽ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്പിരിറ്റ്'. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിനുവേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്.
ചിത്രത്തിലെ പ്രഭാസിന്റെ ലുക്ക് പുറത്തറിയാതിരിക്കാൻ ആറ് മാസത്തേക്ക് ആളുകളുടെ മുന്നിൽ ഇറങ്ങരുതെന്നും, അവർ ഫോട്ടോകൾ എടുക്കാൻ സാധ്യതയുണ്ടെന്നുമുള്ള നിർദ്ദേശം നൽകിയിരിക്കുകയാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ.
രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് പ്രഭാസ് ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോർട്ട്. തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ നായിക. കൊറിയൻ സൂപ്പർ താരം ഡോണ്‍ ലീയും ചിത്രത്തിൻറെ ഭാഗമാകുന്നുണ്ടെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
കരിയറിൽ ആദ്യമായി പോലീസ് വേഷത്തിൽ പ്രഭാസ് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും സ്പിരിറ്റിനുണ്ട്. 600 കോടി ബഡ്ജറ്റിലാണ് ചിത്രമെത്തുന്നത് എന്നാണ് വിവരം.